തെക്കൻ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് 

തീരപ്രദേശത്തു കടൽ പ്രക്ഷുബ്ധമാകാനും 2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
തെക്കൻ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് 

തിരുവനന്തപുരം : സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഇന്നു വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 12,13 തീയതികളിൽ മഴ വ്യാപകമായേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്തു കടൽ പ്രക്ഷുബ്ധമാകാനും 2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യ ബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടി സൂക്ഷിക്കുക, തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽമഴയിൽ 61 ശതമാനം കുറവുണ്ടായി. കഴിഞ്ഞവർഷം മാർച്ച് 14 മുതൽതന്നെ സംസ്ഥാനത്ത് ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. എന്നാൽ, ഒറ്റപ്പെട്ട നേരിയ മഴമാത്രമാണ് ഈ വർഷം ലഭിച്ചത്. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ് വേനൽമഴയിൽ കുറവുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com