ശബരിമല സമരത്തെ പിന്തുണക്കാതിരുന്നത് കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാൽ: വെളളാപ്പളളി 

ഈഴവർ വികാരജീവികളായതിനാലാണ് ശബരിമല സമരത്തിന് ചാടിപുറപ്പെടരുതെന്ന് പറഞ്ഞതെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ
ശബരിമല സമരത്തെ പിന്തുണക്കാതിരുന്നത് കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാൽ: വെളളാപ്പളളി 

കോട്ടയം: ഈഴവർ വികാരജീവികളായതിനാലാണ് ശബരിമല സമരത്തിന് ചാടിപുറപ്പെടരുതെന്ന് പറഞ്ഞതെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. പലരും പലതിനും സമുദായ അംഗങ്ങളെ ഉപയോഗിച്ചശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാലാണ് ശബരിമല സമരത്തെ പിന്തുണക്കാതിരുന്നത്​. സി കേശവനെയും ആർ ശങ്കറെയും കെ ആർ ഗൗരിയമ്മയെയും അച്യുതാനന്ദനെയും ഒടുവിൽ പിണറായി വിജയനെയും വരെ ജാതിപറഞ്ഞും തൊഴിൽ പറഞ്ഞും ആക്ഷേപിക്കാനും അതുവഴി നശിപ്പിക്കാനുമുള്ള ചിലരുടെ ശ്രമം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ്​ രാമപുരത്ത് സംഘടിപ്പിച്ച ഏകദിന നേതൃപഠന ക്യാമ്പ് ‘ഏകലവ്യ 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൊഴിലുറപ്പിനെക്കാൾ ഈഴവ സമുദായത്തിന് ആവശ്യം അധികാരത്തിനുളള ഉറപ്പാണ്.സമുദായത്തിൽ കുറെ തൊഴിലുറപ്പ് ആളുകളെ മാത്രം സൃഷ്​ടിച്ചതുകൊണ്ട് കാര്യമില്ല. ഭരണത്തിൽ പങ്കാളിത്തം കിട്ടണം. അല്ലാതെ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമല്ല സമുദായമെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

വോട്ട്ബാങ്ക് രാഷ്​ട്രീയമാണ് ഇന്നുള്ളത്. ആദർശ രാഷ്​ട്രീയത്തിന് പകരം ജാതിരാഷ്​ട്രീയം കൊടികുത്തിവാഴുകയാണ്. യഥാർഥ മതേതരത്വത്തിന് പകരം എല്ലാ രാഷ്​ട്രീയ കക്ഷികളും മൈക്ക് കെട്ടി മതേതരത്വം പറഞ്ഞ് സമുദായത്തെ കബളിപ്പിക്കുകയാണ്. മാറി ഭരിച്ച സർക്കാറുകളൊക്കെ ശ്രീനാരായണീയരോട് ചതിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com