ബാങ്ക് മനുഷ്യത്വരഹിതമായി പെരുമാറി; സാവകാശം തേടി മാനേജരെ സമീപിച്ചിരുന്നെന്ന് എംഎല്‍എ

ബാങ്കില്‍ നിന്ന് സാവാകാശം തേടി മാനേജരെ സമീപിച്ചിരുന്നു. പണം തിരിച്ചടയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.  എന്നാല്‍ വീണ്ടും ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടു പോകുകയായിരുന്നെന്ന് എംഎല്‍എ
ബാങ്ക് മനുഷ്യത്വരഹിതമായി പെരുമാറി; സാവകാശം തേടി മാനേജരെ സമീപിച്ചിരുന്നെന്ന് എംഎല്‍എ

തിരുവനന്തപുരം: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീ കൊളുത്തിയ സംഭവത്തില്‍ കാനറാ ബാങ്കിന്റെ ഭാഗത്തുനിന്ന് മനുഷ്യത്വ രഹിതമായ ഇടപെടലാണ് ഉണ്ടായതെന്ന് പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രന്‍. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് ബാങ്കില്‍ നിന്ന് സാവാകാശം തേടി മാനേജരെ സമീപിച്ചിരുന്നു. പണം തിരിച്ചടയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.  എന്നാല്‍ വീണ്ടും ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോകുകയായിരുന്നെന്ന് സികെ ഹരീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജപ്തി നീട്ടിവെക്കണമെന്നും അല്ലെങ്കില്‍ വായ്പ അടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നുമായിരുന്നു മാനേജരോട് ആവശ്യപ്പെട്ടിരുന്നത്.  ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോകില്ലെന്ന് മാനേജര്‍ ഉറപ്പുനല്‍കിയിരുന്നു. സമീപദിവസങ്ങളിലെ ബാങ്ക് ഇടപെടലിനെ കുറിച്ച് അറിയില്ലെന്നും എംഎല്‍എ പറഞ്ഞു. നാളെ ജപ്തി നടപടിയുണ്ടാകുമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ ഇന്ന് നാല് തവണ ലേഖയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്നാണ് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതില്‍ മകള്‍ ദാരുണമായി മരിക്കുകയായിരുന്നെന്നും എംഎല്‍എ പറഞ്ഞു. വായ്പയെടുത്ത വീട്ടുകാര്‍ക്ക് സാവാകാശം നല്‍കാമായിരുന്നു. ഇതിന് ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്നും ഹരീന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com