യാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണം: മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പിഎസ്‌സി ചെയര്‍മാന് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പിഎസ്‌സി ചെയര്‍മാന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി.
യാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണം: മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പിഎസ്‌സി ചെയര്‍മാന് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പിഎസ്‌സി ചെയര്‍മാന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി. മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പിഎസ്‌സി ചെയര്‍മാന് നല്‍കാനാകില്ലെന്ന് പൊതുഭരണവകുപ്പ് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കും. 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പിഎസ്‌സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്. ഇക്കാര്യം കുറിച്ച ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറാണ് ജിഎഡിയുടെ നീക്കം.  ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും ആവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍ എംകെ സക്കീര്‍ ഏപ്രില്‍ 30 നു ഫയലില്‍ കുറിച്ചത്. 

നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ,ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഭാര്യയുടെ യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന ചെയര്‍മാന്റെ പുതിയ ആവശ്യം. 

അതേസമയം ചെയര്‍മാന്‍ ചട്ടം ലംഘിച്ച് തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ടു ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ രണ്ടു കാറുകള്‍ ഉപയോഗിച്ചാലും കഴിഞ്ഞതവണത്തെ ചെയര്‍മാന്റെ ഒരു മാസത്തെ ഇക്കാര്യത്തിലുള്ള ചെലവുമായി താരതമ്യപെടുത്തുമ്പോള്‍ കുറവാണെന്നാണ് സക്കീറിന്റെ ഓഫിസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com