അപൂർവ നേട്ടവുമായി മുഖ്യമന്ത്രി ; ലണ്ടൻ ഓഹരി വിപണിയിലെ വെള്ളിയാഴ്ച വ്യാപാരം തുറക്കും

ധനമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറി ടോം ജോസിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്. 
അപൂർവ നേട്ടവുമായി മുഖ്യമന്ത്രി ; ലണ്ടൻ ഓഹരി വിപണിയിലെ വെള്ളിയാഴ്ച വ്യാപാരം തുറക്കും

ലണ്ടൻ : ലണ്ടൻ ഓഹരി വിപണിയിലെ വെള്ളിയാഴ്ച വ്യാപാരം തുറന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രിയാവുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമാണ് ഈ ചടങ്ങിനായി മുഖ്യമന്ത്രിക്ക് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും ക്ഷണം ലഭിച്ചത്. ധനമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറി ടോം ജോസിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്. 

ലണ്ടൻ ഓഹരിവിപണിയിൽ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പരിപാടികൾ. ഇത്തരത്തിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ സംസ്ഥാനതല സ്ഥാപനവും കൂടിയാണ് കിഫ്ബി. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. ഇതോടെ ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾക്കും പ്രവാസിച്ചിട്ടിയിൽ ചേരാം. ചിട്ടിയുടെ വിവരങ്ങൾ ഓൺലൈൻ വഴി അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com