വായിച്ച് ബോറടിച്ചോ ? എന്നാലിനി കണ്ടും കേട്ടും പഠിക്കാം ; പാഠപുസ്തകങ്ങളിലും ക്യുആർ കോഡുകൾ വരുന്നു

ഒൻപതും പത്തും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനം ആസ്വാദ്യകരമാക്കുന്നതിനായി പുസ്തകങ്ങളിൽ ക്യുആർ കോഡുകൾ തയ്യാറാക്കിയത്
വായിച്ച് ബോറടിച്ചോ ? എന്നാലിനി കണ്ടും കേട്ടും പഠിക്കാം ; പാഠപുസ്തകങ്ങളിലും ക്യുആർ കോഡുകൾ വരുന്നു

തിരുവനന്തപുരം: വായിച്ചു മാത്രമല്ല ഇനി മുതൽ കണ്ടും കേട്ടും പഠിക്കാം.  ഒൻപതും പത്തും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനം ആസ്വാദ്യകരമാക്കുന്നതിനായി പുസ്തകങ്ങളിൽ ക്യുആർ കോഡുകൾ തയ്യാറാക്കിയത്. എസ് സി ഇആർടിയാണ് പാഠ്യവിഷയങ്ങൾ കുട്ടികൾക്ക് കണ്ടും കേട്ടും പഠിക്കുന്നതിനായി സ്മാർട്ട് ടെക്സ്റ്റ് ബുക്കുകൾ തയ്യാറാക്കിയത്. സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് പുസ്തകങ്ങളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്താൽ ഇവ കാണാനും കേൾക്കാനും സാധിക്കും.

സയൻസ് വിഷയങ്ങളിലെ പരീക്ഷണങ്ങൾ , ഇം​ഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പാഠഭാ​ഗങ്ങളുടെ ദൃശ്യാവിഷ്കാരം  തുടങ്ങിയവയാണ് ക്യു ആർ കോഡുകളിൽ ഒരുക്കിയിരിക്കുന്നത്. കണക്ക് പഠനം മധുരമാക്കാനും ലളിതമാക്കാനുമുള്ള പൊടിക്കൈകൾ അടങ്ങുന്ന വിഡിയോകളും ക്യുആർ കോഡുകളാക്കിയിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു.  ഇം​ഗ്ലീഷ്, മലയാളം മീഡിയം കുട്ടികൾക്കായി വെവ്വേറെ രീതിയിൽ ഇവ ക്രമീകരിച്ചിട്ടുണ്ട്. 

അധ്യാപകർക്ക് ക്യുആർ കോഡുകൾ ഉപയോ​ഗിക്കുന്നതിനുള്ള പരിശീലനം ഉടൻ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കേന്ദ്ര-സംസ്ഥാന  വിദ്യാഭ്യാസ ​ഗവേഷണ പരിശീലന സമിതികളുടെ നേതൃത്വത്തിലുള്ള ദീക്ഷ, സമ​ഗ്ര തുടങ്ങിയ പോർട്ടലുകളിൽ നിന്നുള്ള വിഡിയോകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com