കോഴിക്കോട് ആദിവാസി യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് ആദിവാസി യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്.ഞാറാഴ്ച രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. 

കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഹരിദാസന്‍. പോലീസ് ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയില്‍ തലയില്‍ അഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com