തിരുവനന്തപുരത്ത് കുമ്മനം ; ചാലക്കുടിയില്‍ ഇന്നസെന്റിന് കാലിടറും, സര്‍വേ

ചാലക്കുടിയില്‍ രണ്ടാമൂഴം തേടി പോരിനിറങ്ങിയ നിലവിലെ എംപിയും സിനിമാതാരവുമായ ഇന്നസെന്റിന് ഇക്കുറി കാലിടറും
തിരുവനന്തപുരത്ത് കുമ്മനം ; ചാലക്കുടിയില്‍ ഇന്നസെന്റിന് കാലിടറും, സര്‍വേ

തിരുവനന്തപുരം : തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനിലൂടെ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം. മാതൃഭൂമി ന്യൂസിന്റെ എക്‌സിറ്റ് പോളിലാണ് ഈ പ്രവചനം.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടു നേടി ഒന്നാമതെത്തും. യുഡിഎഫിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടു നേടി രണ്ടാമതെത്തുമ്പോള്‍, എല്‍ഡിഎഫിന്റെ സി ദിവാകരന്‍ 26 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. 

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിക്കും. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാമതെത്തുമ്പോള്‍, എല്‍ഡിഎഫിന്റെ വീണ ജോര്‍ജ് മൂന്നാമതാകുമെന്നാണ് പ്രവചനം. ആന്റോ 34 ശതമാനം വോട്ടുനേടുമ്പോള്‍, സുരേന്ദ്രന് 31 ശതമാനം വോട്ടുകള്‍ ലഭിക്കും. വീണ ജോര്‍ജ്ജിന് 29 ശതമാനം വോട്ടുകളേ ലഭിക്കൂ എന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. 

പാലക്കാട്  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിക്കും. 41 ശതമാനം വോട്ടുകളാണ് രാജേഷ് നേടുക. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രണ്ടാമതെത്തും. കോണ്‍ഗ്രസിന്റെ ശ്രീകണ്ഠന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ പറയുന്നു. 

ചാലക്കുടിയില്‍ രണ്ടാമൂഴം തേടി പോരിനിറങ്ങിയ നിലവിലെ എംപിയും സിനിമാതാരവുമായ ഇന്നസെന്റിന് ഇക്കുറി കാലിടറും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാനായിരുക്കും വെന്നിക്കൊടി പാറിക്കുക എന്നാണ് സര്‍വേഫലം. ബെന്നി 46 ശതമാനം വോട്ടു നേടുമ്പോള്‍, ഇന്നസെന്റിന് 37 ശതമാനം വോട്ടുകളേ നേടാനാകൂ. ബിജെപി 12 ശതമാനം വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com