തൊണ്ടയ്ക്ക് ചികിത്സക്കെത്തിയ ഏഴുവയസ്സുകാരന് വയറ്റില്‍ ശസ്ത്രക്രിയ; മഞ്ചേരി മെഡിക്കല്‍ കൊളേജില്‍ ആളുമാറി ഓപ്പറേഷന്‍

മഞ്ചേരി മെഡിക്കല്‍ കൊളേജില്‍ ആളുമാറി ശസ്ത്രക്രിയ. തൊണ്ടയ്ക്ക് ചികിത്സയ്‌ക്കെത്തിയ ഏഴുവയസ്സുകാരന് ഡോക്ടര്‍ വയറ്റില്‍ ശസ്ത്രക്രിയ നടത്തി
തൊണ്ടയ്ക്ക് ചികിത്സക്കെത്തിയ ഏഴുവയസ്സുകാരന് വയറ്റില്‍ ശസ്ത്രക്രിയ; മഞ്ചേരി മെഡിക്കല്‍ കൊളേജില്‍ ആളുമാറി ഓപ്പറേഷന്‍

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കൊളേജില്‍ ആളുമാറി ശസ്ത്രക്രിയ. തൊണ്ടയ്ക്ക് ചികിത്സയ്‌ക്കെത്തിയ ഏഴുവയസ്സുകാരന് ഡോക്ടര്‍ വയറ്റില്‍ ശസ്ത്രക്രിയ നടത്തി. കരുവാരക്കുണ്ട് സ്വദേശി ഡാനിഷ് മുഹമ്മദ് ഡാനിഷിനെയാണ് ശസ്ത്രക്രിയ നടത്തിയത്.

ധനുഷ് എന്ന കുട്ടിയാണെന്ന് കരുതിയാണ് ഡാനിഷിനെ ഡോക്ടര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. മൂത്രാശയരോഗത്തിന് ധനുഷിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിഴവിന് കാരണം ചികിത്സക്കെത്തിയ കുട്ടികളുടെ പേര് ഒന്നായതിനാലാെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

സംഭവത്തിന് കാരണക്കാരനായ ഡോക്ടറില്‍ നിന്ന് വിശദീകരണം തേടിയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. ഗുരുതരമായ ചികിത്സാ പിഴവിനെതിരെ പ്രതിഷേധം ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com