20000 കടന്ന് രമ്യയുടെ കുതിപ്പ്, എം കെ രാഘവന്‍ 20000 ; പതിമൂന്നിടത്ത് ലീഡ് പതിനായിരം ഉയര്‍ത്തി യുഡിഎഫ് 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണല്‍ ആദ്യ രണ്ടു മണിക്കൂറിലേക്ക് കടക്കവെ, യുഡിഎഫ് ആധിപത്യം തുടരുന്നു
20000 കടന്ന് രമ്യയുടെ കുതിപ്പ്, എം കെ രാഘവന്‍ 20000 ; പതിമൂന്നിടത്ത് ലീഡ് പതിനായിരം ഉയര്‍ത്തി യുഡിഎഫ് 

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണല്‍ ആദ്യ രണ്ടു മണിക്കൂറിലേക്ക് കടക്കവെ, യുഡിഎഫ് ആധിപത്യം തുടരുന്നു. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ പിന്തളളി  എന്‍ഡിഎയുടെ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തി. പതിമൂന്നിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പതിനായിരം വോട്ടുകള്‍ക്ക് മുകളില്‍ ലീഡ് ഉയര്‍ത്തുകയാണ്.

വയനാട് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് റെക്കോര്‍ഡ് മുന്നേറ്റം നടത്തുന്നത്. 40,000 വോട്ടുകളിലേക്കാണ് ലീഡ് ഉയരുന്നത്്. ഇതിന് പുറമേ കാസര്‍കോടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കോഴിക്കോട് എം കെ രാഘവന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, ചാലക്കുടിയില്‍ ബെനി ബെഹന്നാന്‍, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് അപ്രതീക്ഷിത മുന്നേറ്റമാണ്. വി കെ ശ്രീകണ്ഠന്‍ 28000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇടതുക്കോട്ടയായ ആലത്തൂരില്‍ രമ്യഹരിദാസിന്റെ ലീഡ് നില 20000ത്തിലേക്ക് കടക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com