ജോയ്‌സിനെ മലര്‍ത്തിയടിച്ചത് 1,71,053 വോട്ടുകള്‍ക്ക്; പകരംവീട്ടി ഡീന്‍ കുര്യാക്കോസ്

ഡീന്‍ കുര്യാക്കോസ് 498493 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് നേടിയത് 327440 വോട്ടുകളാണ്
ജോയ്‌സിനെ മലര്‍ത്തിയടിച്ചത് 1,71,053 വോട്ടുകള്‍ക്ക്; പകരംവീട്ടി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് മധുരപ്രതികാരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജിനെ 1,71,053 വോട്ടുകള്‍ക്കാണ് ഡീന്‍ പരാജയപ്പെടുത്തിയത്.

ഡീന്‍ കുര്യാക്കോസ് 498493 വോട്ടുകള്‍ നേടിയപ്പോള്‍  ജോയ്‌സ് ജോര്‍ജ്ജ് നേടിയത് 327440 വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജു കൃഷ്ണന്‍ 78648 വോട്ടുകള്‍ നേടി. ഇടുക്കി ലോക്‌സഭാ മണ്ഡലപരിധിയില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളി ലും ഡീനാണ് ലീഡ് നേടിയത്. 

മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവിടങ്ങളില്‍ വ്യക്തമായ മേല്‍കൈനേടാന്‍ ഡീനിന് കഴിഞ്ഞു. 2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജ് കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെ മലര്‍ത്തിയടിച്ചത് 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2009ല്‍  പിടി തോമസ് 74,796 വോട്ടുകള്‍ക്ക് ജയിച്ചിടത്താണ് ജോയ്‌സ് ഈ അട്ടിമറിവിജയം നേടിയത്. പിടി മത്സരിക്കുമ്പോള്‍ ഇടുക്കിയിലെ പ്രധാനശക്തിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2014ല്‍ അവര്‍ വലതുപാളയത്തിലെത്തി. എന്നിട്ടും കസ്തൂരി രംഗന്‍ വിഷയത്തിന്റെ പേരില്‍ നടന്ന പോരില്‍ കോണ്‍ഗ്രസിന് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 

മൂവാറ്റുപുഴയിലും കോതമംഗലത്തും തൊടുപുഴയിലും മാത്രം ഡീന്‍ മുന്നിലെത്തി. ദേവികുളം, ഉടുമ്പഞ്ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് മണ്ഡലങ്ങള്‍ ഇടതിനൊപ്പം നിന്നു. ഇടുക്കി(24227), ഉടുമ്പഞ്ചോല( 22692) മണ്ഡലങ്ങളിലായിരുന്നു ജോയ്‌സിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com