തോറ്റിട്ടില്ല..തോറ്റിട്ടില്ല..അടൂര്‍ പ്രകാശ്; 'സമ്പത്ത്' കൈവിട്ട് ആറ്റിങ്ങല്‍; അപ്രതീക്ഷിത തിരിച്ചടി

ഒരു തെരഞ്ഞെടുപ്പിലും തോല്‍ക്കാത്ത അടൂര്‍പ്രകാശ് ആറ്റിങ്ങലിലും ചരിത്രമാവര്‍ത്തിച്ചു
തോറ്റിട്ടില്ല..തോറ്റിട്ടില്ല..അടൂര്‍ പ്രകാശ്; 'സമ്പത്ത്' കൈവിട്ട് ആറ്റിങ്ങല്‍; അപ്രതീക്ഷിത തിരിച്ചടി

തിരുവനന്തപുരം: ഇടത് ശക്തി കേന്ദ്രമായ ആറ്റിങ്ങലില്‍ ഇടത് മുന്നണിക്കേറ്റത് അപ്രതീക്ഷിത തിരിച്ചടി. നാലാം വിജയത്തിനിറങ്ങിയ സിറ്റിംഗ് എംപി എ സമ്പത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് തറപറ്റിച്ചു. ഒരു തെരഞ്ഞെടുപ്പിലും തോല്‍ക്കാത്ത അടൂര്‍പ്രകാശ് ആറ്റിങ്ങലിലും ചരിത്രമാവര്‍ത്തിച്ചു. 

ആറ്റിങ്ങലും ചിറയിന്‍കീഴും വര്‍ക്കലയും അടക്കം ഇടത് ശക്തി കേന്ദ്രങ്ങളില്‍ 20000 വോട്ടിനെങ്കിലും സമ്പത്ത് ലീഡ് ചെയ്യുമെന്നായിരുന്നു കണക്ക് കൂട്ടല്‍ . എന്നാല്‍ ഈ മണ്ഡലങ്ങളില്‍ വരെ എല്‍ഡിഎഫ് പുറകില്‍ പോകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.  

മണ്ഡലത്തില്‍ നിര്‍ണ്ണായകമായ അറുപത് ശതമാനം വരുന്ന എസ്എന്‍ഡിപി വോട്ടുകള്‍ തന്നെയാണ് അടൂര്‍ പ്രകാശിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായതെന്നാണ് കണക്ക് കൂട്ടല്‍. കോണ്‍ഗ്രസിന്റെ താഴെ തട്ടില്‍ വരെ സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകാര്യതയും തെരഞ്ഞെടുപ്പ് നയിച്ചുള്ള മുന്‍പരിചയവും എല്ലാം ആയപ്പോള്‍ അപ്രതീക്ഷിത വിജയത്തിലേക്ക് എത്തി. 

ശബരിമല അടക്കം സജീവ ചര്‍ച്ചയായിരുന്ന ആറ്റിങ്ങലില്‍ സര്‍ക്കാര്‍ നിലപാടും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയത്  90528 വോട്ടായിരുന്നെങ്കില്‍ ആറ്റിങ്ങലിലെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയ ശോഭാ സുരേന്ദ്രന്‍ പിടിച്ചത് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടാണ്. 

ഇടത് സ്ഥാനാര്‍ത്ഥി എ സമ്പത്തും ബിജപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസമാകട്ടെ ഇത്തവണ ഒരു ലക്ഷം വോട്ട് മാത്രമാണെന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com