നിയമസഭാ രേഖകള്‍ ഇനി വിരല്‍ത്തുമ്പില്‍ ; എംഎല്‍എമാര്‍ക്കായി ഇ-അസംബ്ലി ആപ്പ്

സഭയില്‍ അവതരിപ്പിക്കാനുള്ള വിവിധ നോട്ടീസുകള്‍ക്ക് അനുമതി തേടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കടക്കം എംഎല്‍എമാര്‍ക്ക് ആപ്പ് ഉപയോഗിക്കാം.
നിയമസഭാ രേഖകള്‍ ഇനി വിരല്‍ത്തുമ്പില്‍ ; എംഎല്‍എമാര്‍ക്കായി ഇ-അസംബ്ലി ആപ്പ്

തിരുവനന്തപുരം: നിയമസഭാ രേഖയായാലും സ്വന്തം ശമ്പള ബില്ലായാലും എംഎല്‍എമാര്‍ക്ക് ഇനിയെല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കും. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭയെ പേപ്പര്‍രഹിതമാക്കുന്നതിന്റെ ഭാഗമായാണ് 'ഇ- അസംബ്ലി ആപ്പ്' സര്‍ക്കാര്‍ പുറത്തിറക്കിയത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ആദ്യ കടലാസ് രഹിത ഡിജിറ്റല്‍ നിയമസഭയാകും കേരളത്തിലേത്. 

സഭയില്‍ അവതരിപ്പിക്കാനുള്ള വിവിധ നോട്ടീസുകള്‍ക്ക് അനുമതി തേടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കടക്കം എംഎല്‍എമാര്‍ക്ക് ആപ്പ് ഉപയോഗിക്കാം. ഇതിന് പുറമേ സഭയില്‍ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങളും അതിന് ലഭിച്ച മറുപടികളും കാണാം. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും എംഎല്‍എമാരോട് സംവദിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. 

പൂര്‍ണമായും ഡിജിറ്റലായി മാറുന്നതോടെ പ്രതിവര്‍ഷം പ്രിന്റിങ് ഇനത്തില്‍ ചെലവാക്കുന്ന 40 കോടി രൂപ നിയമസഭയ്ക്ക് ലാഭിക്കാം. ബജറ്റ് രേഖ, വിവിധ സമിതി റിപ്പോര്‍ട്ടുകള്‍, ചോദ്യോത്തരങ്ങള്‍, മറ്റ് രേഖകള്‍ തുടങ്ങിയവ തയ്യാറാക്കുന്നതിനായാണ് വര്‍ഷാവര്‍ഷം ഭീമമായ തുക നീക്കിവച്ചിരുന്നത്. ഇ- നിയമസഭയാകുന്നതോടെ ഈ തുക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com