സുരേഷ് കല്ലട; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

ബസ്സിന്റെ പെര്‍മിറ്റിനെതിരെ നടപടി കൈക്കൊള്ളാന്‍ ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ വഴി തൃശൂര്‍ റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് ശുപാര്‍ശ നല്‍കും
സുരേഷ് കല്ലട; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കൊച്ചി: 'സുരേഷ് കല്ലട' ബസ്സില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ ഡ്രൈവര്‍മാരായ തിരുച്ചിറപ്പള്ളി സ്വദേശി ഡി കുമാര്‍, പുതുച്ചേരി  സ്വദേശി അന്‍വറുദ്ദീന്‍ എന്നിവരുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ ജോജി പി ജോസ് ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.

ബസ്സിന്റെ പെര്‍മിറ്റിനെതിരെ നടപടി കൈക്കൊള്ളാന്‍ ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ വഴി തൃശൂര്‍ റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് ശുപാര്‍ശ നല്‍കും. ബസ്സുടമ കെആര്‍ സുരേഷിനെയും ഡ്രൈവര്‍മാരെയും ആര്‍ടി ഓഫീസില്‍ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് ആര്‍ടിഒയുടെ തീരുമാനം.

മോട്ടോര്‍ വാഹനനിയമപ്രകാരമുള്ള പെരുമാറ്റച്ചട്ടം ഡ്രൈവര്‍മാര്‍ പാലിച്ചില്ലെന്നും യാത്രക്കാര്‍ക്കുനേരെ ആക്രമമണമുണ്ടാക്കാന്‍ വഴിയൊരുക്കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. യാത്രക്കാര്‍ക്കുനേരെയുണ്ടായ ആക്രമണം, മോട്ടോര്‍ വാഹന നിയമം 86 (4) പ്രകാരം ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാവുന്ന കുറ്റമാണ്. പെര്‍മിറ്റ് നല്‍കിയതു തൃശൂര്‍ ആര്‍ടിഒ ആയതിനാലാണ് നടപടിക്കുള്ള ശുപാര്‍ശ അവിടേക്ക് നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com