തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത; തൃശൂരിന്റെ കടലോര പ്രദേശങ്ങള്‍ അതീവ ജാഗ്രതയില്‍

പതിനഞ്ചോളം ഐഎസ് പ്രവര്‍ത്തകരാണ് ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ടാണ് വെള്ള നിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിരിക്കുന്നത്
തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത; തൃശൂരിന്റെ കടലോര പ്രദേശങ്ങള്‍ അതീവ ജാഗ്രതയില്‍

കൊടുങ്ങല്ലൂര്‍: ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂരിലെ കടലോര പ്രദേശങ്ങള്‍ പൊലീസ് ജാഗ്രതയില്‍. ശ്രീലങ്കയില്‍ നിന്ന് ഒരു കൂട്ടം തീവ്രവാദികള്‍ കടല്‍മാര്‍ഗം പുറപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കേരളത്തില്‍ കയറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താനാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പതിനഞ്ചോളം ഐഎസ് പ്രവര്‍ത്തകരാണ് ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ടാണ് വെള്ള നിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിരിക്കുന്നത്. 

ഇതേ തുടര്‍ന്ന് കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തി. ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി. തീരദേശ പൊലീസ് എല്ലാ സംവിധാനങ്ങളുമൊരുക്കി കടലോരത്ത് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ കേരളത്തില്‍ എത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com