നാഗമ്പടം പാലം മുറിച്ചുമാറ്റല്‍; കോട്ടയം റൂട്ടില്‍ ഇന്ന് സര്‍വീസുകള്‍ റദ്ദാക്കി, ആലപ്പുഴയോ എറണാകുളമോ ആശ്രയം

 ആലപ്പുഴ വഴിയുള്‍പ്പെടെയുള്ള 31 ട്രെയിന്‍ റദ്ദാക്കുകയും 26 എണ്ണം വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്
നാഗമ്പടം പാലം മുറിച്ചുമാറ്റല്‍; കോട്ടയം റൂട്ടില്‍ ഇന്ന് സര്‍വീസുകള്‍ റദ്ദാക്കി, ആലപ്പുഴയോ എറണാകുളമോ ആശ്രയം

കോട്ടയം:  നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം.പാലം പൊളിക്കുന്നതിന്റെ  ഭാഗമായി ഇതുവഴിയുള്ള സര്‍വീസുകള്‍ റദ്ദാക്കി.  ആലപ്പുഴ വഴിയുള്‍പ്പെടെയുള്ള 31 ട്രെയിന്‍ റദ്ദാക്കുകയും 26 എണ്ണം വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.  ആറു ട്രെയിന്‍  ഭാഗികമായി റദ്ദാക്കിയപ്പോള്‍ മൂന്നെണ്ണത്തിന്റെ സമയത്തില്‍ നിയന്ത്രണമുണ്ടാകും.

തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്‌റ്റേഷനുകളില്‍ നിന്നു ദീര്‍ഘദൂര ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഇന്ന് ആലപ്പുഴയിലോ, എറണാകുളത്തോ എത്തി യാത്ര ചെയ്യണം. തിരക്കേറുന്നതോടെ ആലപ്പുഴ റൂട്ടിലും സര്‍വീസുകളുടെ  സമയക്രമം താളംതെറ്റാന്‍ ഇടയുണ്ട്. യാത്ര തുടങ്ങുന്നവരേക്കാള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു കോട്ടയം, ചങ്ങനാശേരി ഭാഗത്തേയ്ക്കു വരുന്നവര്‍ വലയും.എറണാകുളത്തോ, ആലപ്പുഴയിലോ ഇറങ്ങി ബസിലോ, ടാക്‌സിയിലോ നാട്ടിലെത്തേണ്ടി വരും. 

ഇന്നു രാത്രി 12 വരെയാണു യാത്രാ നിരോധനമെങ്കിലും പാലം പൊളിക്കല്‍ നീണ്ടാല്‍ നാളെയും നിയന്ത്രണമുണ്ടാകും. നിലവില്‍ നാളെയുള്ള ആറു പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്. ജോലികള്‍ നീണ്ടാല്‍ കൂടുതല്‍ ട്രെയിന്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com