ഐഎസ് ഭീകരര്‍ ലക്ഷദ്വീപില്‍ ?; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; കേരള തീരത്ത് ജാഗ്രതാനിര്‍ദേശം

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പൊലീസും കടല്‍ പട്രോളിങ് ശക്തമാക്കി. ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്
ഐഎസ് ഭീകരര്‍ ലക്ഷദ്വീപില്‍ ?; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; കേരള തീരത്ത് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ശ്രീലങ്കയില്‍നിന്ന് ബോട്ടില്‍ 15 ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ്, ആഭ്യന്തരമന്ത്രാലയം എന്നിവ നിര്‍ദേശം നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പൊലീസും കടല്‍ പട്രോളിങ് ശക്തമാക്കി. സേനയുടെ എല്ലാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധന തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി കെ വര്‍ഗീസ് പറഞ്ഞു. 

ശ്രീലങ്കയിലെ പള്ളിയില്‍ ഈസ്റ്റര്‍ദിനത്തില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്ന് ശ്രീലങ്കന്‍ സൈനികമേധാവി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീകരസംഘത്തിന് കേരളത്തില്‍നിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം കിട്ടിയോയെന്നും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

വെള്ളനിറത്തിലുള്ളബോട്ടുകല്‍ കണ്ടാല്‍ അറിയിക്കണമെന്നാണ് മല്‍സ്യ തൊഴിലാളികള്‍ക്കും കടലോര ജാഗ്രതാസമിതിക്കും നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരളത്തിലെ മീന്‍പിടുത്ത ബോട്ടുകളുടെ കളര്‍കോഡ് ഓറഞ്ചും നീലയുമാണ്.  സംശയകരമായി ബോട്ടുകള്‍ കണ്ടെത്തിയാല്‍ നേവി, കോസ്റ്റ് ഗോര്‍ഡ്, പൊലീസ് എന്നിവരെ അറിയിക്കണമെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ എറണാകുളം മുനമ്പത്ത് സംശയകരമായ സാഹചര്യത്തില്‍ പുതിയ ബോട്ട് കണ്ടെത്തി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തീരസംരക്ഷണസേന കൊല്ലത്തുവെച്ച് ഈ ബോട്ട് പിടികൂടി. പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com