'മാധ്യമങ്ങള്‍ നികൃഷ്ടമായി വേട്ടയാടുന്നു'; ഇത് വൃത്തികെട്ട പ്രചാരണമെന്ന് എകെ ബാലന്‍

എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമര്‍ശം' എന്ന രൂപത്തില്‍ ദ്യശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്
'മാധ്യമങ്ങള്‍ നികൃഷ്ടമായി വേട്ടയാടുന്നു'; ഇത് വൃത്തികെട്ട പ്രചാരണമെന്ന് എകെ ബാലന്‍

തിരുവനന്തപുരം: പികെ ബിജുവിന്റെ പരാജയകാരണം വിജയരാഘവന്റെ പ്രസ്താവനയെ പറഞ്ഞിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. തന്റെ പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.നികൃഷ്ടമായ വേട്ടയാടലാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും എകെ ബാലന്‍ പറഞ്ഞു.

വിവാദമായ എ.വിജയരാഘവന്റെ തിരെഞ്ഞെടുപ്പു ഘട്ടത്തിലെ പരാമര്‍ശ്ശത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ച ഘട്ടത്തില്‍ ഞാന്‍ പറഞ്ഞ കാര്യം ഇതായിരുന്നു. പത്രദൃശ്യ മാധ്യമങ്ങള്‍ വക്രികരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ.വിജയരാഘവന്റെതും. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങള്‍ വേട്ടയാടി . 'ഇതും വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാം' ഇതായിരുന്നു എന്റെ പരാമര്‍ശ്ശം . ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങള്‍ വൃത്തികെട്ട രീതിയില്‍ പ്രചരിപ്പിച്ചത്. 'എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമര്‍ശം' എന്ന രൂപത്തില്‍ ദ്യശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങള്‍ ഈ പ്രവണത അവസാനിപ്പിക്കണമെന്നും ബാലന്‍ പറഞ്ഞു

എകെ ബാലന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇത് പത്ര ദൃശ്യ മാധ്യമ ധര്‍മ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ്

ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ചില പത്ര ദൃശ്യമാധ്യമങ്ങള്‍ നടത്തിയ വൃത്തികെട്ട പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ എന്റെ പരാമര്‍ശ്ശവുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ഭാരത് ഭവനില്‍ എത്തിയ ഘട്ടത്തിലാണ് വലിയ ഒരു മാധ്യമപ്പട എന്നെ കാണുന്നത് .ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയ കാരണം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഞാന്‍ പറഞ്ഞ മറുപടി കൈരളി ന്യൂസ് ചാനല്‍ സത്യസന്ധമായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. 
വിവാദമായ എ.വിജയരാഘവന്റെ തിരെഞ്ഞെടുപ്പു ഘട്ടത്തിലെ പരാമര്‍ശ്ശത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ച ഘട്ടത്തില്‍ ഞാന്‍ പറഞ്ഞ കാര്യം ഇതായിരുന്നു 
പത്രദൃശ്യ മാധ്യമങ്ങള്‍ വക്രികരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ.വിജയരാഘവന്റെതും. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങള്‍ വേട്ടയാടി . 'ഇതും വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാം' ഇതായിരുന്നു എന്റെ പരാമര്‍ശ്ശം . ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങള്‍ വൃത്തികെട്ട രീതിയില്‍ പ്രചരിപ്പിച്ചത്. 'എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമര്‍ശം' എന്ന രൂപത്തില്‍ ദ്യശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങള്‍ ഈ പ്രവണത അവസാനിപ്പിക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com