വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയായി ഉയര്‍ന്നു; പെരുന്നാള്‍ ലക്ഷ്യം വെച്ച് വിമാനകമ്പനികള്‍; നട്ടം തിരിഞ്ഞ് ഉപഭോക്താക്കള്‍

ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്
വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയായി ഉയര്‍ന്നു; പെരുന്നാള്‍ ലക്ഷ്യം വെച്ച് വിമാനകമ്പനികള്‍; നട്ടം തിരിഞ്ഞ് ഉപഭോക്താക്കള്‍

പെരുന്നാള്‍ അടുത്തതോടെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനകമ്പനികള്‍. അഞ്ച് ഇരട്ടിയോളമാണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്. പെരുന്നാള്‍ അടുത്തതും കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം അവസാനിക്കാറായതുമാണ് ഉപഭോക്താക്കളെ പിഴിയാനുള്ള അവസരമായി വിമാനകമ്പനികള്‍ എടുത്തത്. 

സാധാരണ നിരക്കിനേക്കാള്‍ എണ്‍പത് ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്. തിരുവനന്തപുത്തേയും കോഴിക്കോടേയും സ്ഥിതി വ്യത്യസ്തമല്ല. നിരക്ക് കുത്തനെ ഉയര്‍ന്നത് ആയിരക്കണക്കിന് യാത്രക്കാതെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മാത്രമല്ല പല വിമാനങ്ങളിലും ടിക്കറ്റും ലഭ്യമല്ല. 

ഫ്‌ലൈ ദുബായ് വിമാനത്തില്‍ ജൂണ്‍ ഒന്‍പതിന് കൊച്ചി-ദുബായ് യാത്രയ്ക്ക് ഒരാള്‍ക്ക് 32,000 രൂപയാണ് നിരക്ക്. ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും കേരളത്തിലേക്കുള്ള സീറ്റുകളില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഉയര്‍ന്നതിനാല്‍ അഞ്ച് ദിവസത്തിലേറെ അവധി ലഭിച്ചിട്ടും പലരും യാത്ര ഒഴിവാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com