ബക്കറ്റിലെ വെള്ളത്തില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

അഭിദേവിന് സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നതിനാല്‍ വെള്ളത്തില്‍ വീണപ്പോഴും ആരും അറിഞ്ഞില്ല
ബക്കറ്റിലെ വെള്ളത്തില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

കൂടല്ലൂര്‍: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന്‍ മരിച്ചു. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു അപകടം. 

കോട്ടയം കടപ്ലാമറ്റം കൂടല്ലൂര്‍ സുധീഷിന്റെ മകന്‍ അഭിദേവാണ് മരിച്ചത്. അഭിദേവിന് സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നതിനാല്‍ വെള്ളത്തില്‍ വീണപ്പോഴും ആരും അറിഞ്ഞില്ല. കുട്ടിയെ കാണാതെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ബക്കറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com