കാര്യസ്ഥന്‍ വന്ന് തറവാട് വാങ്ങണ്ട ; കോടതി വിധി അന്തിമമല്ലെന്ന് ജോസ് ടോം പുലിക്കുന്നില്‍

കേരള കോണ്‍ഗ്രസിലെ ഭൂരിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ജോസ് കെ മാണിക്കൊപ്പമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് സ്‌റ്റേ ചെയ്തത് അംഗീകരിച്ചുകൊണ്ടുള്ള കോടതി വിധി അന്തിമമല്ലെന്ന് മാണി വിഭാഗം നേതാവ് ജോസ് ടോം പുലിക്കുന്നില്‍. കട്ടപ്പന കോടതിയുടെ വിധി അന്തിമമല്ല. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ജോസ് ടോം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ഭൂരിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ജോസ് കെ മാണിക്കൊപ്പമാണ്.കോടതിക്ക് സംശയമുണ്ടെങ്കില്‍  കോടതിയുടെ മേല്‍നോട്ടത്തില്‍ പാര്‍ട്ടിയോഗം വിളിച്ചാല്‍ ഭൂരിപക്ഷം ആര്‍ക്കാണെന്ന് തെളിയുമല്ലോ. ഇനിയും കോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനകമ്മിറ്റി വിളിച്ചാലും സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചാലും മൃഗീയ ഭൂരിപക്ഷവും ജനങ്ങളും ജോസ് കെ മാണി വിഭാഗത്തോടൊപ്പമാണ്.  ആ വിധി ശരിയാണെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ല. അതിനെ ഭയപ്പെടുന്നുമില്ല.

കേരള കോണ്‍ഗ്രസിലെ എം എന്നത് മാണി സാറിന്റെ പേരാണ്. പി ജെ ജോസഫ് സാറിന് നേരത്തെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നല്ലോ. ജോസഫ് ഗഗ്രൂപ്പ്. ആ പേര് അദ്ദേഹം സ്വീകരിച്ചോട്ടെ. അല്ലാതെ തറവാട്ടില്‍ കയറി കാര്യസ്ഥന്‍ അധികാരിയാകണ്ട. കാര്യസ്ഥന്‍ ഏതായാലും തറവാട് വാങ്ങേണ്ടെന്നും ടോം ജോസ് പുലിക്കുന്നില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തറവാട് മാണിക്കാണ്. കോടതി വിധി എന്തായാലും പ്രവര്‍ത്തകര്‍ ജോസ് കെ മാണിക്കൊപ്പമാണെന്നും ജോസ് ടോം പുലിക്കുന്നില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com