വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ കുടുംബത്തെ ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചേക്കും; മുഖ്യമന്ത്രിയെ കണ്ടതില്‍ അതൃപ്തി

ബാലാവകാശകമ്മീഷന്‍ സന്ദര്‍ശിക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത് വിവാദങ്ങള്‍ക്ക്  കാരണമായിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നു സന്ദര്‍ശിച്ചേക്കും. പത്തുമണിയോടെ കമ്മീഷന്‍ വാളയാറെത്തുമെന്നാണ് വിവരം. എന്നാല്‍ ദേശീയ ബാലാവകാശകമ്മീഷന്‍ സന്ദര്‍ശിക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത് വിവാദങ്ങള്‍ക്ക്  കാരണമായിരിക്കുകയാണ്. 

ഇന്നലെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നാണ് ബിജെപി ഉയര്‍ത്തുന്ന ആരോപണം. 

തങ്ങള്‍ വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസം, മാതാപിതാക്കള്‍ ഇവിടെ നിന്നും മാറിയതില്‍ സംശയമുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷണന്‍ പറഞ്ഞു. മാതാപിതാക്കള്‍ സ്ഥലത്തുനിന്നും മാറിയതില്‍ സംശയമുണ്ടെന്നാണ് ദേശീയ ബാലവാകാശ കമ്മീഷന്‍ യശ്വന്ത് ജയിന്‍ പറഞ്ഞത്. കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. 

 കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനൊപ്പമാണ് രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സിബിഐക്ക് അന്വേഷണം നേരിട്ടു കൈമാറുന്നതിലുള്ള നിയമപരമായ തടസ്സങ്ങള്‍ മുഖ്യമന്ത്രി അറിച്ചതായി പുന്നല ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ രക്ഷിതാക്കള്‍ സ്വന്തം താത്പര്യപ്രകാരം മുഖ്യമന്ത്രിയെ കാണാനെത്തിയെന്നായിരുന്നു പുന്നല ശ്രീകുമാറിന്റെ ഇതിനോടുള്ള പ്രതികരണം.

അതേ സമയം വാളയാര്‍ പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രക്ഷിതാക്കളെ മുഖ്യമന്ത്രി അടുത്തെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹ!ര്‍ജി ഇന്ന് പരിഗണിക്കും. വാളയാര്‍ കേസ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച ഇന്ന് സെക്രട്ടറിയറ്റ് പടിക്കല്‍ ബിജെപി ഉപവാസ സമരം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com