ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'നേര് കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ...', വാളയാർ കേസിലെ പ്രതികളെ വിട്ടയച്ചതിൽ പ്രതിഷേധിച്ച് പോസ്റ്റർ ; മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്പെൻഷൻ രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു

തിരുവനന്തപുരം : വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയിൽ പോസ്റ്റർ ഒട്ടിച്ചതിന് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. വിളവൂർക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്പെൻഷൻ പിന്നീട് രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു.

ചേർത്ത് പിടിക്കേണ്ടവർ കയറിപ്പിടിക്കുമ്പോൾ, നേര് കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ, വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ -മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികൾ ഒട്ടിച്ചത്. സ്‌കൂളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുമ്പും പരിപാടികൾ നടത്തിയിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ക്ലാസ്സ് മുറിയിൽ പോസ്റ്റർ പതിപ്പിച്ചതെന്ന് സസ്പെൻഷനിലായ കുട്ടികൾ പറഞ്ഞു.

എന്നാല്‍ ക്ലാസ്സ്‌ ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയിൽ പോസ്റ്റർ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് സ്കൂൾ പ്രിസിപ്പാളിന്റെ വിശദീകരണം.  വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇരകളുടെ രക്ഷിതാക്കൾക്കോ, സർക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com