അറബിക്കടലിലെ ഇരട്ടച്ചുഴലിക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ; ‘മഹ’യും മടങ്ങി വരുന്നു

‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തേക്ക് മടങ്ങിവരുന്നു. കേരളത്തിൽ 7 വരെ കനത്ത മഴയ്ക്കു സാധ്യതയില്ല
അറബിക്കടലിലെ ഇരട്ടച്ചുഴലിക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ; ‘മഹ’യും മടങ്ങി വരുന്നു

തിരുവനന്തപുരം : അറബിക്കടലിലെ ഇരട്ടച്ചുഴലിക്ക് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊള്ളുന്നു. ആൻഡമാൻ തീരത്തിനടുത്ത് ഒന്നോ രണ്ടോ ദിവസത്തിനകം ന്യൂനമർദം ശക്തമാകുമെന്നാണ് കാലാവസ്ഥ ​ഗവേഷകരുടെ വിലയിരുത്തൽ. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായേക്കുമെന്നാണ് നി​ഗമനം.

അതിനിടെ ‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തേക്ക് മടങ്ങിവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണ് ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്. ഗുജറാത്ത് തീരമെത്തും മുൻപേ ശക്തി കുറയുമെന്നാണു വിലയിരുത്തൽ.

കേരളത്തിൽ 7 വരെ കനത്ത മഴയ്ക്കു സാധ്യതയില്ല. തെക്കൻ ജില്ലകളിൽ ചുരുക്കം സ്ഥലങ്ങളിൽ മഴ പെയ്തേക്കാം. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധന നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതേസമയം, 6 വരെ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളിലേക്കു പോകരുതെന്ന് നിർദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com