കോഡ് ഭാഷയിലുള്ള നോട്ടുകള്‍ കണ്ടെടുത്തു;  മാവോയിസ്റ്റ് ബന്ധത്തിന്റെ കുടുതല്‍ തെളിവുകളുമായി പൊലീസ്; കുരുക്ക്

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന കൂടുതല്‍ തെളിവുകളുമായി പൊലീസ്
കോഡ് ഭാഷയിലുള്ള നോട്ടുകള്‍ കണ്ടെടുത്തു;  മാവോയിസ്റ്റ് ബന്ധത്തിന്റെ കുടുതല്‍ തെളിവുകളുമായി പൊലീസ്; കുരുക്ക്


കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന കൂടുതല്‍ തെളിവുകളുമായി പൊലീസ്. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകള്‍ താഹയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട് നടന്ന മാവോയിസ്റ്റ് യോഗത്തില്‍ ഇവര്‍ പങ്കെടുത്തുതായും പൊലീസ് പറയുന്നു. കോഡ് വായിച്ചെടുക്കാനായി വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്.

യോഗത്തിന്റെ മിനിറ്റ്‌സും പരിശോധനയില്‍ കണ്ടെത്തി. അട്ടപ്പാടി, വയനാട്, പാലക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാന്‍ ഇവര്‍ പോയിരുന്നു. പക്ഷെ പലകാരണങ്ങളാല്‍ കൂടികാഴ്ച നടന്നില്ല. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാന്‍ തിങ്കളാഴ്ച പ്രോസിക്യൂഷന്‍ സമയം തേടിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് അപൂര്‍വ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇതോടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ജില്ലാ കോടതി മാറ്റിവച്ചു. യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാട് മയപ്പെടുത്തിയത്.

വിദ്യാര്‍ഥികള്‍ക്കെതിരെ നടന്നത് പൊലീസ് അതിക്രമാണെന്ന് പറഞ്ഞ് പ്രതിഭാഗം ശക്തമായി വാദിച്ചു. എന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ തയാറായില്ല. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തെന്നും കാണിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com