ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വീണ്ടും ഭൂമി തട്ടിപ്പ് കേസ്; ഗൂഢാലോചനയും വഞ്ചനാക്കുറ്റവും ചുമത്തി

സിറോ മലബാര്‍സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ കോടതി വീണ്ടും കേസെടുത്തു
ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വീണ്ടും ഭൂമി തട്ടിപ്പ് കേസ്; ഗൂഢാലോചനയും വഞ്ചനാക്കുറ്റവും ചുമത്തി

കൊച്ചി: സിറോ മലബാര്‍സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വീണ്ടും കേസ്. അലക്‌സി ആന്റ് ബ്രദേഴ്‌സ് ഭൂമി ഇടപാടില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതികള്‍ സ്വീകരിച്ചാണ് ആലഞ്ചേരിക്ക് കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസയച്ചിരിക്കുന്നത്.  50,28000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി. 

പരാതിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സിറോ മലബാര്‍ സഭയ്ക്ക് അലക്‌സി ആന്റ് ബ്രദേഴ്‌സ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഒരേക്കര്‍ ഭൂമി  പതിനാറ് ആധാരങ്ങളായി തിരിച്ച് വിവിധ വ്യക്തികള്‍ക്ക് വിറ്റു. എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ജോര്‍ജ് ആലഞ്ചേരിയും സാമ്പത്തിക ചുമതലയുള്ള ഫാദര്‍ ജോഷിയും ചേര്‍ന്നാണ് കച്ചവടം നടത്തിയത് എന്നാണ് പരാതി. 

അഞ്ച് പരാതികളാണ് ഈ കേസില്‍ കോടതിക്ക് ലഭിച്ചത്. മുപ്പത് സെന്റ് ഭൂമി വിറ്റതില്‍ ആധാരത്തില്‍ 1,12,27340 രൂപയാണ് കാണിച്ചിരുന്നത്. ഇതില്‍ പകുതി തുക പോലും സഭയുടെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് പരാതി. ഇരുവര്‍ക്കും എതിരെ വഞ്ചന, ഗൂഢാലോചനക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അടുത്ത മാസം മൂന്നാം തീയതി ഇവരോട് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. നേരത്തെ, സഭയുടെ മറ്റൊരു ഭൂമിയിടപാടില്‍ സമാനമായ രീതിയില്‍ കോടതി കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com