ശ്രീധരന്‍ പിള്ള ഇന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും; കുടുംബവും അടുത്ത സുഹൃത്തുക്കളുമടക്കം 30ഓളം പേർ പങ്കെടുക്കും

രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്
ശ്രീധരന്‍ പിള്ള ഇന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും; കുടുംബവും അടുത്ത സുഹൃത്തുക്കളുമടക്കം 30ഓളം പേർ പങ്കെടുക്കും

ഐസോള്‍: മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഐസോളില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീധരന്‍ പിള്ളയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ശ്രീധരന്‍ പിള്ളയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ കേരളത്തില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ ഗാര്‍ഡ് ഓഫ് ഓണര്‍ അടക്കമുള്ള ഔദ്യോഗിക ബഹുമതികളോടെയാണ് മിസോറമിലെത്തിയ നിയുക്ത ഗവര്‍ണറെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഭാര്യക്കും മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീധരന്‍ പിള്ള മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയത്.

വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ് ശ്രീധരന്‍ പിള്ള. കേരള ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മിസോറം ഗവര്‍ണര്‍ ആവുന്ന രണ്ടാമത്തെയാളുമാണ് ശ്രീധരന്‍ പിള്ള.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com