ശബരിമലയില്‍ ഇത്തവണയും യുവതികളുമായി എത്തുമെന്ന് മനിതി ; ദര്‍ശനം നടത്തുക കേരളത്തിലെ യുവതികള്‍ക്കൊപ്പം

സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത് വിശ്വാസത്തിലെടുത്താണ് തീരുമാനമെന്ന് മനിതി
ശബരിമലയില്‍ ഇത്തവണയും യുവതികളുമായി എത്തുമെന്ന് മനിതി ; ദര്‍ശനം നടത്തുക കേരളത്തിലെ യുവതികള്‍ക്കൊപ്പം

തിരുവനന്തപുരം : ഇത്തവണയും ശബരിമല ദര്‍ശനത്തിന് യുവതികളുമായി എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ. സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത് വിശ്വാസത്തിലെടുത്താണ് തീരുമാനം. കേരളത്തിലെ യുവതികള്‍ക്കൊപ്പമാണ് ശബരിമല ദര്‍ശനം നടത്തുകയെന്നും മനിതി കൂട്ടായ്മ അറിയിച്ചു. ഇതോടെ ഇത്തവണയും മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറിയിട്ടുണ്ട്.

സുപ്രിംകോടതിവിധിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം യുവതികളുമായി മനീതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെയും സംഘപരിവാര്‍, ഹിന്ദു സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ദര്‍ശനം സാധ്യമാകാതെ തിരിച്ചുപോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 60 ഓളം പേര്‍ ശബരിമലയില്‍ എത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ഈ മാസം 16 നാണ് ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നടതുറക്കുന്നത്. സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ തീര്‍ത്ഥാടന കാലത്തും സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിക്കാന്‍ സാദ്ധ്യതയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ തീര്‍ത്ഥാടകരെത്തുന്ന മണ്ഡല, മകരവിളക്ക് കാലത്ത് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിക്കുന്നത് പൊലീസിന് തലവേദനയാകും.

ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ പാെലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാസ് എടുക്കുന്നതടക്കം കര്‍ശന നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകും. ശബരിമല യുവതീപ്രവേശനത്തിലെ റിവ്യൂഹര്‍ജികളില്‍ സുപ്രിംകോടതിയുടെ അന്തിമ വിധി ഉടനുണ്ടാകുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com