മാണിച്ചാ എന്ന് വിളിച്ചിരുന്നവര്‍ സാറേയെന്ന് വിളിക്കുന്നു...; മാണി സി കാപ്പന് പരിഭവം

സന്തോഷത്തിനിടയിലും ചെറിയ പരിഭവവുമായി രംഗത്ത് വന്നിരിക്കുകയാണ് പാലാക്കാരുടെ 'പുതിയ മാണി എംഎല്‍എ'.
മാണിച്ചാ എന്ന് വിളിച്ചിരുന്നവര്‍ സാറേയെന്ന് വിളിക്കുന്നു...; മാണി സി കാപ്പന് പരിഭവം

കേരള കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് മാണി സി കാപ്പന്‍ പാലായെ ഇടത്തേക്ക് കൊണ്ടുവന്നിട്ട് ഒരുമാസം കഴിഞ്ഞിരിക്കുകയാണ്. ആ സന്തോഷത്തിനിടയിലും ചെറിയ പരിഭവവുമായി രംഗത്ത് വന്നിരിക്കുകയാണ് പാലാക്കാരുടെ 'പുതിയ മാണി എംഎല്‍എ'. തന്നെ മാണിച്ചാ, കാപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ ഇപ്പോള്‍ സാര്‍ എന്നു വിളിക്കുന്നു എന്നാണ് എംഎല്‍എയുടെ പരിഭവം. ഫെയ്‌സ്ബുക്കിലൂടെയാണ് മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി തന്നെ തുടരാന്‍ അനുവദിക്കണമെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരിക്കുന്നത്.

മാണി സി കാപ്പന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എം എല്‍ എ ആയി എന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ ചുരുങ്ങിയ കാലയളവില്‍ ധാരാളം ആളുകളെ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തു. അതിനിടയില്‍ എന്റെ ശ്രദ്ധയില്‍പെടുകയും എന്നെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത ഒരു കാര്യം ഇവിടെ പങ്കു വെക്കുന്നു. മാണിച്ചാ അല്ലെങ്കില്‍ കാപ്പാ എന്ന് വിളിച്ചുകൊണ്ടിരുന്ന എന്റെ ഗുരുക്കന്മാര്‍, വൈദിക ശ്രേഷ്ഠര്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍ അടക്കം പലരും അത് മാറ്റി 'സാര്‍' എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. ഔപചാരികതയുടെ പദപ്രയോഗം ആണ് 'സാര്‍' വിളി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി എന്നെ തുടരാന്‍ അനുവദിക്കുക.

നിങ്ങളുടെ സ്വന്തം
മാണി സി കാപ്പന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com