നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാത്ത സംഭവം: ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, സംഘര്‍ഷം

ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം നല്‍കാതെ പൊലീസിനെ കുഴക്കിയ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.
നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാത്ത സംഭവം: ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, സംഘര്‍ഷം

ഏറ്റുമാനൂര്‍: ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം നല്‍കാതെ പൊലീസിനെ കുഴക്കിയ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. നഗരസഭ ചെയര്‍ പേഴ്‌സന്റെ റൂമിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍, നെയിം ബോര്‍ഡുകള്‍ നശിപ്പിച്ചു.

സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് എസ്‌ഐ പ്രതിഷേധത്തിന് തയ്യാറായപ്പോഴാണ് നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കിയത്. ശ്മശാനത്തില്‍ കുഞ്ഞിനെ സംസ്‌കരിക്കാന്‍ സ്ഥലമില്ല എന്നായിരുന്നു നഗരസഭയുടെ വാദം.

വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ  കഴിഞ്ഞ 7ന് പുലര്‍ച്ചെ ഒരുമണിക്ക് പ്രസവവേദനയെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗര്‍ഭത്തില്‍ വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ നിലപാട്.

ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍ എസ്‌ഐ അനൂപ് സി. നായര്‍ പ്രതിഷേധിക്കാനൊരുങ്ങി. തുടര്‍ന്ന് സ്ഥലം നല്‍കി എങ്കിലും കുഴിയെടുക്കാന്‍ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. എസ്‌ഐയുടെ നേതൃത്വത്തില്‍ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചത്. നഗരസഭയുടെ നിലപാട് മൂലം 36 മണിക്കൂറാണ് സംസ്‌കാരം വൈകിയത്. ഇത് വാര്‍ത്തയായതോടെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com