പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോടും ക്രൂരത; സംസ്‌കരിക്കാന്‍ ഇടം നല്‍കാതെ നഗരസഭ, വൈകിപ്പിച്ചത് 36 മണിക്കൂര്‍, ഒടുവില്‍ കുഴിയെടുക്കാന്‍ പൊലീസ്

നവജാത ശിശുവിന്റെ മൃതശരീരം മറവു ചെയ്യാന്‍ സ്ഥലം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏറ്റുമാനൂര്‍:നവജാത ശിശുവിന്റെ മൃതശരീരം മറവു ചെയ്യാന്‍ സ്ഥലം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഇടമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ മൃതശരീരവുമായി എസ്‌ഐ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ തയ്യാറായപ്പോഴാണ് സ്ഥലം അനുവദിച്ചത്.

36 മണിക്കൂര്‍  വൈകി സ്ഥലം നല്‍കിയെങ്കിലും കുഴിയെടുക്കാന്‍ തൊഴിലാളികളെ നല്‍കിയില്ല. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ തന്നെ കുഴിയെടുത്ത് സംസ്‌കാരം നടത്തുകയായിരുന്നു.

കഴിഞ്ഞദിവസം മൂന്നുമണിയോടെയാണ് കുഞ്ഞിന്റെ ശരീരം സംസ്‌കരിക്കാനായി പൊലീസ് നഗരസഭയെ സമീപിച്ചത്. എന്നാല്‍ കോട്ടയത്തുകൊണ്ടുപോകാനായിരുന്നു നഗരസഭ പറഞ്ഞത്. ഇത് എസ്‌ഐ അംഗീകരിച്ചില്ല. തുടര്‍ന്നാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്താന്‍ പൊലീസുകാര്‍ തയ്യാറെടുക്കുകയായിരുന്നു. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ അതിരമ്പുഴ സ്വദേശിനിയുടെ പ്രസവത്തോടെ കുഞ്ഞ് മരിച്ചത്.

ക്രിമിറ്റോറിയം പണി നടന്നുകൊണ്ടിരിക്കുയാണെനനും അതുകൊണ്ട് സ്ഥലമില്ലാത്തതുകൊണ്ടാണ് സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാത്തതെന്നും ശവ സംസ്‌കാരം നടത്താന്‍ കുഴിയെടുക്കുമ്പോള്‍ മറ്റ് ശവശരീരങ്ങള്‍ പൊങ്ങി വരികയാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. കുട്ടി മരിച്ചത് തങ്ങളുടെ നഗരസഭയ്ക്ക് കീഴിലല്ലെന്നും അതിരമ്പുഴ പഞ്ചായത്തിലാണെന്നും അവരാണ് മൃതദേഹം അടക്കേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com