മെമു ട്രെയിനില്‍ കൊടിക്കുന്നില്‍ സുരേഷ് 'ഗോളടിച്ചു'; ആരിഫിന് കലിപ്പ്, പോര്

പരസ്പരം പോരടിച്ച് ആലപ്പുഴ, മാവേലിക്കര എംപിമാര്‍. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന് ശരീരത്തിനൊത്ത ബുദ്ധിവികാസം ഇല്ലെന്ന് ആലപ്പുഴ എംപി എഎം ആരിഫ് ആക്ഷേപിച്ചു
മെമു ട്രെയിനില്‍ കൊടിക്കുന്നില്‍ സുരേഷ് 'ഗോളടിച്ചു'; ആരിഫിന് കലിപ്പ്, പോര്

ആലപ്പുഴ: പരസ്പരം പോരടിച്ച് ആലപ്പുഴ, മാവേലിക്കര എംപിമാര്‍. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന് ശരീരത്തിനൊത്ത ബുദ്ധിവികാസം ഇല്ലെന്ന് ആലപ്പുഴ എംപി എഎം ആരിഫ് ആക്ഷേപിച്ചു. ആരിഫിന്റെ മണ്ഡലത്തിലെ ജനകീയ പ്രശ്‌നത്തില്‍ കൊടിക്കുന്നില്‍ ഇടപെട്ടതാണ് ഇരുവരുമായി തര്‍ക്കമുണ്ടാകാന്‍ കാരണം.

ആലപ്പുഴ എറണാകുളം മെമു ട്രെയിനില്‍ ബോഗികളുടെ എണ്ണം കുറവാണ്. ഈ പ്രശ്‌നത്തില്‍ യാത്രക്കാര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചതോടെ സ്ഥലം എംപി ട്രെയിനില്‍ യാത്രചെയ്ത് പ്രശ്‌നം പഠിക്കാന്‍ തീരുമാനിച്ചു. അതിനുമുന്നേ പ്രശ്‌നം പരിഹരിക്കാനായി കൊടിക്കുന്നില്‍ സുരേഷ് നിവേദനം നല്‍കി. ഇത് അറിയിച്ചുകൊണ്ട് മാവേലിക്കര എംപി ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടു. ഇതാണ് ആലപ്പുഴ എംപിയെ ചൊടിപ്പിച്ചത്.

'ആലപ്പുഴ  എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതിന് പകരം തുടങ്ങിയ മെമു ട്രെയിനില്‍ 12 കോച്ചുകള്‍ക്ക് പകരം 16 കോച്ചുകള്‍ ആക്കി സര്‍വ്വീസ് നടത്തണമെന്നും നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിന്‍ പുനഃസ്ഥാപി ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലെ റയില്‍വേ മന്ത്രാലയത്തില്‍ എത്തി റയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. വിനോദ് കുമാര്‍ യാദവിന് നിവേദനം നല്‍കി'- കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തന്നെ മനപൂര്‍വം അപമാനിക്കാനാണ് കൊടിക്കുന്നില്‍ കള്ളം പ്രചരിപ്പിക്കുന്നതെന്ന് ആലപ്പുഴ എംപി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണ് കൊടിക്കുന്നിലിന്റേതെന്നും കുറ്റപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com