കാവാലിപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കിടങ്ങൂര്‍ കാവാലിപ്പുഴക്കടവ് മിനി ബീച്ചില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.
കാവാലിപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോട്ടയം: കിടങ്ങൂര്‍ കാവാലിപ്പുഴക്കടവ് മിനി ബീച്ചില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അതിരമ്പുഴ കോട്ടമുറി താന്നിക്കല്‍ ഷിയാസിന്റെ മകന്‍ ആഷിക്ക് ഷിയാസ് (16) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം കാവാലിപ്പുഴയിലെത്തിയ ആഷിക്ക് നദിക്ക് കുറുകെ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

പാലായില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തി. കിടങ്ങൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com