ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍, ഭാര്യ ലില്ലി എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ : ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറിയാന്റെ മൃതദേഹം പുറത്തെ സ്‌റ്റോര്‍ മുറിയിലും ഭാര്യ ലില്ലിയുടെ മൃതദേഹം അടുക്കളയ്ക്കു സമീപവുമാണ് കാണപ്പെട്ടത്. ഇവരുടെ മക്കള്‍ വിദേശത്താണ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്‍രെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com