സംസ്ഥാനത്ത് ഒരു ദിവസം റോഡപകടങ്ങളിൽ മരിക്കുന്നത് 11 പേർ വീതം; ഞെട്ടിക്കുന്ന കണക്ക്

കേരളത്തിലെ റോഡുകളിൽ ദിവസവും 11ഓളം മനുഷ്യ ജീവനുകൾ പൊലിയുന്നതായി ഞെട്ടിക്കുന്ന കണക്കുകൾ
സംസ്ഥാനത്ത് ഒരു ദിവസം റോഡപകടങ്ങളിൽ മരിക്കുന്നത് 11 പേർ വീതം; ഞെട്ടിക്കുന്ന കണക്ക്

പത്തനംതിട്ട: കേരളത്തിലെ റോഡുകളിൽ ദിവസവും 11ഓളം മനുഷ്യ ജീവനുകൾ പൊലിയുന്നതായി ഞെട്ടിക്കുന്ന കണക്കുകൾ. ഈ വർഷത്തെ ഒൻപത് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ മൂന്ന് ശതമാനം അപകടം വർധിച്ചു. മരണന നിരക്കിൽ  4.3ശതമാനമാണ് വർധന.

2019 ജനുവരി മുതൽ സെപ്തംബർ 30 വരെയുള്ള അപകട- മരണ നിരക്കുകൾ 2017, 2018 വർഷങ്ങളിലേതുമായി താരമത്യം ചെയ്തുള്ള പൊലീസിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2019 സെപ്തംബർ 30 വരെ 30801 അപകടങ്ങളിലായി 3363 പേരാണ് കേരളത്തിൽ മരിച്ചത്. 2018ൽ ഈ സമയത്ത് 29895 അപകടങ്ങളിലായി 3224 പേരായിരുന്നു മരിച്ചത്.  2017ൽ 3169 അപകടങ്ങളിലായി 3095 പേർ മരിച്ചു.  

അപകട സാധ്യതയുള്ള നാല് റോഡുകൾ കൂടി സുരക്ഷാ ഇടനാഴികളായി പ്രഖ്യാപിച്ച് സുരക്ഷാ നടപടികളിലേക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി കടന്നു. തൃശൂർ- കുന്ദംകുളം, വൈപ്പിൻ- മുനമ്പം, കൊട്ടിയം- കുണ്ടറ, തിരുവനന്തപുരം മെഡിക്കൽ കോളജ്- പേട്ട റോഡുകളാണ് കെഎസ്ടിപി റോഡ് സുരക്ഷാ പദ്ധതിയിൽപ്പെടുത്തി സുരക്ഷാ ഉപകരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com