ഭക്ഷണം നല്‍കിയില്ല; മാവോയിസ്റ്റ് എന്നു വിളിച്ചു; അലന്‍ 15 വരെ പൊലീസ് കസ്റ്റഡിയില്‍

യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ നവംബര്‍ 15 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ഭക്ഷണം നല്‍കിയില്ല; മാവോയിസ്റ്റ് എന്നു വിളിച്ചു; അലന്‍ 15 വരെ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ  ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെ നവംബര്‍ 15വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ ''മാവോയിസ്റ്റ്'' എന്ന് വിളിച്ചുവെന്നും അലന്‍ കോടതിയില്‍ പരാതിപ്പെട്ടു. താഹയ്ക്ക് കടുത്തപനി ആയതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനം നാളത്തേക്ക് മാറ്റി.

അലന്‍ ഷുഹൈബിനെ ഉച്ചയോടെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. താഹയ്ക്ക് കടുത്തപനി ആയതിനാല്‍ നാളെ കോടതിയില്‍ ഹാജരാക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അലനെ പതിനഞ്ചാം തിയതി പതിനൊന്ന് മണിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അറസ്റ്റുചെയ്ത ദിവസം രാത്രി പൊലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ മാവോയിസ്‌റ്റെന്ന് വിളിച്ചെന്നുമുള്ള അലന്റെ പരാതി കോടതി രേഖപ്പെടുത്തി. തനിക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉപയോഗിച്ച് ഭീകരവാദി ആക്കാന്‍ ശ്രമിക്കുകയാണെന്ന് അലന്‍ കോടതിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാധ്യമങ്ങളോടു പറഞ്ഞു.

കുറ്റം സമ്മതിച്ചിട്ടില്ലെന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ താഹ പറഞ്ഞു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com