കുവൈറ്റില്‍ കടല്‍ത്തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം കുട്ടികളെ രക്ഷിക്കുന്നതിന് ഇടയില്‍

കുവൈറ്റില്‍ കടല്‍ത്തിരയില്‍പ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിന് ഇടയില്‍ മലയാളി യുവാവ് മരിച്ചു
കുവൈറ്റില്‍ കടല്‍ത്തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം കുട്ടികളെ രക്ഷിക്കുന്നതിന് ഇടയില്‍

കുവൈറ്റ്‌സിറ്റി: കുവൈറ്റില്‍ കടല്‍ത്തിരയില്‍പ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിന് ഇടയില്‍ മലയാളി യുവാവ് മരിച്ചു. വിനോദ യാത്രയ്ക്കിടയിലായിരുന്നു അപകടം. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫ് ആണ് മരിച്ചത്. 

കടലില്‍ കുളിക്കുന്നതിന് ഇടയില്‍ കുട്ടികള്‍ തിരമാലകളില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കവെ സനിലും തിരമാലകളില്‍പ്പെട്ടു. കൂടെ ഉണ്ടായിരുന്നവര്‍ ഉടനെ തന്നെ സനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

എയര്‍ ആംബുലന്‍സിലാണ് സനിലിനെ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചത്. നിസാന്‍ അല്‍ ബാപ്‌റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു സനില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com