'സ്പീഡ് കുറച്ച് ഓടിച്ചില്ലെങ്കില്‍ അടിച്ചു കരണം പൊട്ടിക്കും!'; ഫ്ലക്സ് ബാനറുമായി നാട്ടുകാർ

'സ്പീഡ് കുറച്ച് ഓടിച്ചില്ലെങ്കില്‍ അടിച്ചു കരണം പൊട്ടിക്കും!'; ഫ്ലക്സ് ബാനറുമായി നാട്ടുകാർ
'സ്പീഡ് കുറച്ച് ഓടിച്ചില്ലെങ്കില്‍ അടിച്ചു കരണം പൊട്ടിക്കും!'; ഫ്ലക്സ് ബാനറുമായി നാട്ടുകാർ

അശ്രദ്ധമായി വാഹനം ഓടിക്കുന്നതും വേഗതയും കാരണം അപകടങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ വലിയ ഫ്ലക്സ് ബാനറുമായി നാട്ടുകാര്‍.
'സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കില്‍ അടിച്ചു കരണം പൊട്ടിക്കും'! ഉളുപ്പുണ്ണിയില്‍ ട്രെക്കിങ് ജീപ്പ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ ഇത്തരമൊരു ബോര്‍ഡുമായി രംഗത്തെത്തിയത്.  വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചില്‍ നടത്തുന്ന ജീപ്പ് സര്‍വീസുകളെ നിയന്ത്രിക്കാന്‍ നിയമപാലകര്‍ക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. വാഗമണ്‍–ഉളുപ്പുണി, വണ്ടിപ്പെരിയാര്‍ –സത്രം റൂട്ടില്‍ ആണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകള്‍ ചീറിപ്പായുന്ന കാഴ്ച . കൊടുംവളവ്, പാറക്കെട്ടുകള്‍,

കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകള്‍ ഇത്തരത്തില്‍ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോള്‍ പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി മാറി നില്‍ക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ അടികൊടുക്കുമെന്നു ബാനര്‍ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി.  ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍  ഭാരവാഹികളും പരാതികള്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.

മൂന്ന് മാസത്തിനിടെ വാഗമണ്‍–ഉളുപ്പുണി റൂട്ടില്‍ ഒട്ടേറെ അപകടങ്ങള്‍ നടന്നു സെപ്റ്റംബര്‍ 7 തമിഴ്‌നാട് സ്വദേശികള്‍ പോയ ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 സഞ്ചാരികള്‍ക്ക് പരുക്ക്.അപകടത്തില്‍ പരുക്കേറ്റ ചെന്നൈ സ്വദേശിയായ 10വയസ്സുകാരന്‍ ഇപ്പോഴും ചികിത്സയില്‍.സെപ്റ്റംബര്‍ 10 ജീപ്പ് നിയന്ത്രണം വിട്ടു ഉളുപ്പുണിയില്‍ മറിഞ്ഞു പരുക്കേല്‍ക്കാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു.

സെപ്റ്റംബര്‍ 13 ഉളുപ്പുണി വനമേഖലക്കു സമീപം അപകടം യാത്രക്കാര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു.ഈ മാസം 12 ന് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ട്രക്കിങ് ജീപ്പ് ഇടിച്ചു ഓട്ടോ െ്രെഡവര്‍ക്ക് പരുക്ക്.പരുക്കേറ്റ ഗോപാലകൃഷ്ണന്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍.വെള്ളിയാഴ്ച ജീപ്പ് മറിഞ്ഞു എറണാകുളം സ്വദേശികളായ 6 പേര്‍ക്ക് പരുക്ക്.

ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, െ്രെഡവര്‍മാരുടെ പരിചയസമ്പത്ത് എന്നിവ പരിശോധിക്കാറില്ല. വാഹനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്താറില്ല. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കര്‍ശന നിര്‍ദേശം നടപ്പാക്കൂന്നില്ല. ജീപ്പുകള്‍ക്ക് സമയക്രമം നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥ.  ഇത് മത്സരയോട്ടത്തിനു ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.െ്രെഡവര്‍മാര്‍ക്ക് ആവശ്യമായ നിയമ ബോധവല്‍ക്കരണം നല്‍കാത്ത സ്ഥിതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com