അടുത്തടുത്തായി രണ്ട് 'ഉഗ്രന്‍' അണലി പാമ്പുകള്‍; വിഷപ്പാമ്പുകള്‍ ഇണചേരും കാലമെന്ന് വാവ സുരേഷ്, ജാഗ്രത (വീഡിയോ)

കണിയാപുരത്തിനടുത്ത് ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വലിയ അണലികളെ പിടികൂടി
അടുത്തടുത്തായി രണ്ട് 'ഉഗ്രന്‍' അണലി പാമ്പുകള്‍; വിഷപ്പാമ്പുകള്‍ ഇണചേരും കാലമെന്ന് വാവ സുരേഷ്, ജാഗ്രത (വീഡിയോ)

തിരുവനന്തപുരം:കണിയാപുരത്തിനടുത്ത് ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വലിയ അണലികളെ പിടികൂടി. സമീപത്തു കൂട്ടിയിട്ടിരുന്ന ചപ്പുചവറുകള്‍ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് അണലി പാമ്പിനെ കണ്ടത്. തുടര്‍ന്ന് വാവ സുരേഷിനെ വിളിച്ചറിയിക്കുകയായിരുന്നു.

വിഷപ്പാമ്പുകളെ കാണാന്‍ സാധ്യതയേറെയുള്ള കാലമാണിതെന്നും നവംബര്‍ മുതല്‍ ജനുവരി പകുതിവരെയുള്ള സമയത്താണ് ഇവ ഇണ ചേരുന്നതെന്നും വാവ സുരേഷ് പറഞ്ഞു. മൂര്‍ഖന്‍ പാമ്പുകളുടേയും ഇണചേരല്‍ സമയം ഇതാണെന്നും വാവ സുരേഷ് വ്യക്തമാക്കി.

ഏകദേശം 6 വയസ്സോളം പ്രായമുള്ള സാമാന്യം വലിയ പെണ്‍ അണലിയെയാണ് ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് ആദ്യം കണ്ടെത്തിയത്. ഏതു ദിശയിലേക്കും ചാടിക്കുതിച്ച് കടിക്കാന്‍ കഴിവുള്ള പാമ്പാണിത്. ഏറ്റവും നീളമുള്ള വിഷപ്പല്ലുകളും ഇവയുടേതാണ്. ആദ്യം പിടികൂടിയ പെണ്‍ പാമ്പിനെ ചാക്കിലാക്കിയ ശേഷമാണ് വാവ സുരേഷ് അടുത്തതിനെ തേടിയിറങ്ങിത്.

ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മണ്ണില്‍ പുതഞ്ഞിരിക്കുന്ന നിലയില്‍ ആണ്‍ പാമ്പിനെ കണ്ടെത്തി. സമീപത്തെല്ലാം കാടു പിടിച്ചു കിടക്കുന്നതിനാല്‍ അവിടെ നിന്നാകാം പാമ്പ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം. മൂന്നു വയസ്സിനു മേല്‍ പ്രായമുള്ള ആണ്‍ പാമ്പിനെയാണ് രണ്ടാമതായി പിടികൂടിയത്. പെണ്‍ പാമ്പിനെ അപേക്ഷിച്ച് ആണ്‍ പാമ്പുകളുടെ വാലിന് നീളക്കൂടുതലുണ്ട്.

പെണ്‍ പാമ്പുകളുടെ വയറിന്റെ അടിവശം പരന്നതായിരിക്കുമെന്നും വാവ സുരേഷ് വിശദീകരിച്ചു. തന്റെ പാമ്പ് പിടുത്ത ജീവിതത്തിനിടയ്ക്ക് 2019ല്‍ ആദ്യമായാണ് രണ്ട് അണലികളെ ഒരേ സ്ഥലത്തു നിന്ന് പിടികൂടിയതെന്നും വാവ സുരേഷ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com