പരാതിക്കാരിയെ മഹിളാഅസോസിയേഷന്‍ ഭാരവാഹിയാക്കി; ജി സുധാകരന് എതിരേയുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്

കേസ് പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഉഷാ സാലി പറയുന്നത്
പരാതിക്കാരിയെ മഹിളാഅസോസിയേഷന്‍ ഭാരവാഹിയാക്കി; ജി സുധാകരന് എതിരേയുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്

ആലപ്പുഴ; മന്ത്രി ജി സുധാകരന് എതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശക്കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി നല്‍കിയ സ്ത്രീയെ മഹിളാഅസോസിയേഷന്‍ ഭാരവാഹിയായി നിയമനം നല്‍കി. സിപിഎം കൊട്ടാരവളവ് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ജി സുധാകരന്റെ പഴ്‌സണല്‍ സ്റ്റാഫ് മുന്‍ അംഗവുമായിരുന്ന ഉഷാ സാലിയാണ് മന്ത്രിയ്‌ക്കെതിരേ രംഗത്തെത്തിയത്. കേസ് കോടതിയുടെ പരിഗണനില്‍ ഇരിക്കെയാണ് ഒത്തുതീര്‍പ്പു നീക്കങ്ങള്‍. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. 

ഉഷ സാലിയെ അമ്പലപ്പുഴ തോട്ടുപ്പള്ളി മേഖല പ്രസിഡന്റായും നിയമിച്ചു. കേസ് പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഉഷാ സാലി പറയുന്നത്. അപകീര്‍ത്തി കേസ് അമ്പലപ്പുഴ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ മന്ത്രി സുധാകരന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. സാലിയ്ക്ക് പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങള്‍ നല്‍കിയത് കേസ് ഒതുക്കുന്നതിന്റെ ആദ്യഘട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ജി സുധാകരന്റെ പ്രതികരണം. 

2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൃഷ്ണന്‍ചിറ ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടന വേളയില്‍ ജി സുധാകരന്‍ പൊതുജന മധ്യത്തില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ മൈക്കിലൂടെ സംസാരിച്ചുവെന്നാണ് ഹര്‍ജിയിലുള്ളത്. സംഭവ ശേഷം ഉഷാ സാലിയെയും ഭര്‍ത്താവ്  സിപിഎം തോട്ടപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എഎം സാലിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com