പൊലീസുകാര്‍ മസാലദോശ ഓര്‍ഡര്‍ ചെയ്തു; ദോശയില്‍ പുഴു; തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടല്‍ പൂട്ടി
പൊലീസുകാര്‍ മസാലദോശ ഓര്‍ഡര്‍ ചെയ്തു; ദോശയില്‍ പുഴു; തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി

തിരുവനന്തപുരം: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടല്‍ അടച്ചുപൂട്ടി. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്. ഇതേതുടര്‍ന്ന് പൊലീസുകാര്‍ പരാതി നല്‍കുകയായിരുന്നു.

വൈകീട്ട് ഹോട്ടലില്‍ എത്തിയ പൊലീസുകാര്‍ മസാല ദോശ ഓര്‍ഡര്‍ ചെയ്യുകായിരുന്നു. ഓര്‍ഡര്‍ ചെയ്ത മസാല ദോശയിലാണ് പുഴുവിനെ കണ്ടത്. പിന്നാലെ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com