ഉണക്കിയ 49 കടൽക്കുതിരകളുമായി  വിൽപനയ്ക്ക് എത്തി; യുവാവ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിൽ

ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കുമളി-മൂന്നാർ റോഡിൽ ആമയാറിൽ നിന്നും ഇയാൾ പിടിയിലാകുന്നത്
ഉണക്കിയ 49 കടൽക്കുതിരകളുമായി  വിൽപനയ്ക്ക് എത്തി; യുവാവ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിൽ

കട്ടപ്പന: ഉണക്കിയ 49 കടൽക്കുതിരകളെ  വിൽപനയ്ക്ക് എത്തിച്ച യുവാവ് പിടിയിൽ. തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി മൈലാടുംപാറ കാളിയമ്മൻ കോവിൽ സ്ട്രീറ്റിൽ തവ മുതൈയ്യൻ ആണ് കട്ടപ്പന വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിലായത്. കൂടിനുള്ളിലാക്കിയാണ് കടൽക്കുതിരകളെ ഇയാൾ കൈവശം വച്ചിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കുമളി-മൂന്നാർ റോഡിൽ ആമയാറിൽ നിന്നും ഇയാൾ പിടിയിലാകുന്നത്. കുമളി വിനോദ സഞ്ചാര മേഖലയിൽ എത്തിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് തവ മുതൈയ്യൻ പറഞ്ഞു.

തൂത്തുക്കുടി സ്വദേശിയായ സുഹൃത്താണ് ഇവ നൽകിയതെന്ന് പ്രതി മൊഴി നൽകി. ഹിപ്പോകാംപസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ഷെഡ്യൂൾഡ് ഒന്നിൽപെടുന്നവയാണ്. ഇവയെ പിടികൂടുന്നത് വനം–വന്യജീവി നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com