ഷഹലയുടെ മരണം: സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനം

വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ ബത്തേരി ഗവ.സര്‍വജന സ്‌കൂളിലെ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാന്‍ തീരുമാനം. 
ഷഹലയുടെ മരണം: സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനം

ബത്തേരി: വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ ബത്തേരി ഗവ.സര്‍വജന സ്‌കൂള്‍ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാന്‍ തീരുമാനം. സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും യോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസുകള്‍ ആരംഭിക്കും.

അതിനിടെ, മരിച്ച ഷഹല ഷെറിന്റെ സഹപാഠികളെ പിടിഎ ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നു. ഷഹ്‌ലയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മൊഴി നല്‍കിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അധ്യാപകരെ മാറ്റിയില്ലെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ സാധിക്കില്ലെന്ന് ഷഹ്‌ലയുടെ ഉമ്മ പറഞ്ഞു.

ഇവര്‍ അവിടെ പഠനം തുടര്‍ന്നാല്‍ അധ്യാപകരുടെ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നാണ് ആശങ്ക. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പിടിഎ ഭാരവാഹികള്‍ തിരുത്താന്‍ ശ്രമിച്ചുവെന്ന് കുട്ടികള്‍ പരാതി പറയുന്നു. ബാലാവകാശ കമ്മിഷനു മുന്നില്‍ തെളിവ് നല്‍കാന്‍ എത്തിയവരെയും ചിലര്‍ ഭീഷണിപെടുത്തിയതയും ഷഹലയുടെ ഉമ്മ പറയുന്നു .

കുട്ടികളെ തുടര്‍ന്ന് അവിടെ പഠിപ്പിക്കാന്‍ ഭയമാണെന്ന് രക്ഷിതക്കളും പറഞ്ഞു. ഒന്നെങ്കില്‍ കുട്ടികളെ അവിടെ നിന്ന് മാറ്റുക അല്ലെങ്കില്‍ അധ്യാപകരെ മാറ്റുക എന്നും ഷഹ്‌ലയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com