പിണറായി സര്‍ക്കാരിന്റെ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!; എം എം മണിയെ കുത്തി ബല്‍റാമിന്റെ കിടിലന്‍ മറുപടി 

ശബരിമല ദര്‍ശനത്തിന് തിരിച്ച ബിന്ദു അമ്മിണിയെ പൊതുനിരത്തില്‍ ആക്രമിച്ച സംഭവത്തില്‍ മന്ത്രി എം എം മണി നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ
പിണറായി സര്‍ക്കാരിന്റെ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!; എം എം മണിയെ കുത്തി ബല്‍റാമിന്റെ കിടിലന്‍ മറുപടി 

കൊച്ചി: ശബരിമല ദര്‍ശനത്തിന് തിരിച്ച ബിന്ദു അമ്മിണിയെ പൊതുനിരത്തില്‍ ആക്രമിച്ച സംഭവത്തില്‍ മന്ത്രി എം എം മണി നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. 'ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് കേരളത്തിലെ ഒരു മന്ത്രി തന്നെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്റെ സ്്ത്രീ ശാക്തീകരണ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ'- ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍, ജനം നാടകം 'തൃപ്തി 2019' എന്ത് നല്ല തിരക്കഥ! കണ്ണിനും മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്േ്രപ!..., പതഞ്ജലിയുടെ മുളക് പൊടി ബെസ്റ്റാ... എന്നി വാചകങ്ങളാണ് എം എം മണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒപ്പം കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നില്‍ക്കുമ്പോഴാണ്, ബിന്ദുവിന്റെ മുഖത്ത് മുളകുപൊടി സ്േ്രപ ചെയ്തത്. ഈ അക്രമസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഘപരിവാറിനെ വിമര്‍ശിച്ചു കൊണ്ടുളള മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പതഞ്ജലിയുടെ മുളക് പൊടിയാണെങ്കില്‍ വഴിയേ പോവുന്ന ആരുടെയും ദേഹത്ത് ഒഴിക്കാമോ എന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് മണിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശബരിമല വിധിക്ക് സ്‌റ്റേ ഇല്ല എന്നാണ് പിണറായി സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി പോലീസ് സംരക്ഷണം നല്‍കില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സര്‍ക്കാരിന്റെ സൗകര്യം.

പക്ഷേ ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ 'നാവോ'ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com