ഒടുവില്‍ രത്‌നമ്മയ്ക്ക് ഇഷാനെ തിരികെ കിട്ടി ; മൂന്നു ദിവസത്തെ കാത്തിരിപ്പിന് അറുതി

ജീവന്റെ ജീവനായ  ഇഷാനെ കാണാതായതോടെ രത്‌നമ്മ ദുഃഖം സഹിക്കാന്‍ വയ്യാതെ കിടപ്പിലുമായിരുന്നു
ഒടുവില്‍ രത്‌നമ്മയ്ക്ക് ഇഷാനെ തിരികെ കിട്ടി ; മൂന്നു ദിവസത്തെ കാത്തിരിപ്പിന് അറുതി

ആലപ്പുഴ : രത്‌നമ്മ എന്ന എഴുപത്തൊന്നുകാരിയുടെ മൂന്നുദിവസം നീണ്ട കാത്തിരിപ്പ് വൃഥാവിലായില്ല. കാണാതായ ഒരു വയസ്സുകാരന്‍ പട്ടി ഇഷാനെ വൃദ്ധയ്ക്ക് തിരികെ കിട്ടി. മാന്തുകയില്‍ ഉള്ള കുടുംബമാണ് ഇഷാനെ തിരികെ ഏല്‍പ്പിച്ചത്. ബംഗാളി ജോലിക്കാരനാണ് പഗ് ഇനത്തില്‍പ്പെട്ട പട്ടിയെ തങ്ങള്‍ക്ക് നല്‍കിയതെന്ന് രത്‌നമ്മ സൂചിപ്പിച്ചു. 

കുളനടയിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കാണാതായത്. തുടര്‍ന്ന് വീട്ടിലും സമീപത്തപം തിരച്ചില്‍ നടത്തിയെങ്കിലും പട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പട്ടിയെ കണ്ടെത്താന്‍ പത്രത്തിലും പരസ്യം നല്‍കി.ചെങ്ങന്നൂര്‍ പൊലീസിലും ഇവര്‍ പരാതി നല്‍കി. 

സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഇഷാനെ രത്‌നമ്മയും മകള്‍ അഞ്ജുവും വളര്‍ത്തിയിരുന്നത്. ജീവന്റെ ജീവനായ  ഇഷാനെ കാണാതായതോടെ രത്‌നമ്മ ദുഃഖം സഹിക്കാന്‍ വയ്യാതെ കിടപ്പിലുമായി. ഇഷാനെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം ശക്തമായ ഇടപെടലുണ്ടായി. ചെങ്ങന്നൂരിലെ മൃഗസ്‌നേഹികളുടെ കൂട്ടായ്മ നായയ്ക്ക് വേണ്ടി വിവിധയിടങ്ങളില്‍ തിരച്ചിലും നടത്തി. ചൊവ്വാഴ്ച വൈകീട്ട് മാന്തുകയില്‍ ഉള്ള കുടുംബം ഇഷാനെ രത്‌നമ്മയുടെ വീട്ടില്‍ കൊണ്ടു നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com