മരട് ഫ്ലാറ്റ് ഇന്ന് ഒഴിയണം; സാവകാശം നൽകാനാവില്ലെന്ന് അധികൃതർ; വെള്ളവും വൈദ്യുതിയും വിച്ഛേ​ദിക്കും

നാല് ഫ്‌ലാറ്റുകളിലുള്ള 343 ല്‍ 113 കുടുംബങ്ങള്‍ ഒഴിഞ്ഞു. 213 പേര്‍ ഒഴിയാന്‍ സന്നദ്ധരായിട്ടുണ്ട്
മരട് ഫ്ലാറ്റ് ഇന്ന് ഒഴിയണം; സാവകാശം നൽകാനാവില്ലെന്ന് അധികൃതർ; വെള്ളവും വൈദ്യുതിയും വിച്ഛേ​ദിക്കും

കൊച്ചി: സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകളില്‍നിന്ന് കൂടുതല്‍ താമസക്കാര്‍ ഒഴിഞ്ഞു. സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ചില ഉടമകള്‍ 15 ദിവസം കൂടി സാവാകാശം ചോദിച്ചെങ്കിലും നീട്ടില്ലെന്ന് പൊളിക്കലിന്റെ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. നാല് ഫ്‌ലാറ്റുകളിലുള്ള 343 ല്‍ 113 കുടുംബങ്ങള്‍ ഒഴിഞ്ഞു. 213 പേര്‍ ഒഴിയാന്‍ സന്നദ്ധരായിട്ടുണ്ട്. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികളുമായി ഏഴിനകം കരാര്‍ ഒപ്പിടും. 11ന് പൊളിക്കല്‍ നടപടി തുടങ്ങും.

നിയന്ത്രിത സ്‌ഫോടനത്തിലൂടെയാകും ഇത്. സമീപവാസികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരമുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളവും വൈദ്യുതിയും വ്യാഴാഴ്ച വൈകിട്ട് വിച്ഛേദിക്കും. ഒഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്താനെത്തിയ സബ് കലക്ടറോടാണ് ഒഴിയാനുള്ള സമയപരിധി 16 വരെ നീട്ടണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടത്. വീട്ടു സാധനങ്ങള്‍ താഴെയിറക്കാന്‍ ലിഫ്റ്റ് സൗകര്യം കുറവാണെന്നും ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കലിനെതിരെ ഫ്‌ലാറ്റ് ഉടമകളുടെ പ്രതിഷേധം തുടരുകയാണ്. ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള കര്‍മ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മരട് നഗരസഭാ അധികൃതരും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com