രണ്ടുവര്‍ഷം മുമ്പ് നാലിടത്തുനിന്ന് കണ്ടെത്തിയ ആ ശരീരഭാഗങ്ങള്‍ ആരുടേത്?; കോഴിക്കോടിനെ ഞെട്ടിച്ച കേസ് വിട്ടുകളയാതെ ക്രൈംബ്രാഞ്ച്

രണ്ടു വര്‍ഷം മുമ്പ് നാലിടങ്ങളില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കുരുക്കഴിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ഊര്‍ജിതശ്രമം
രണ്ടുവര്‍ഷം മുമ്പ് നാലിടത്തുനിന്ന് കണ്ടെത്തിയ ആ ശരീരഭാഗങ്ങള്‍ ആരുടേത്?; കോഴിക്കോടിനെ ഞെട്ടിച്ച കേസ് വിട്ടുകളയാതെ ക്രൈംബ്രാഞ്ച്

ണ്ടു വര്‍ഷം മുമ്പ് നാലിടങ്ങളില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കുരുക്കഴിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ഊര്‍ജിതശ്രമം. കോഴിക്കോട് മുക്കത്ത്  നാലിടങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. കംപ്യൂട്ടറിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് ആളെ തിരിച്ചറിയാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച്‌ ഐജി  ഇജെ ജയരാജ് മുക്കത്തെത്തി പരിശോധന നടത്തി

2017 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് ദിവസത്തെ ഇടവേളകളിലാണ് ഇരു കൈകളും തലയോട്ടിയില്ലാത്ത ശരീരഭാഗവും മുക്കത്തെ മൂന്നിടങ്ങളില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമാസത്തിനു ശേഷം ചാലിയത്ത് വച്ച് തലയോട്ടിയും കണ്ടെത്തി.

തുടര്‍ന്ന് നടന്ന ഡിഎന്‍എ പരിശോധനയിലാണ്  ഈ ശരീരഭാഗങ്ങളെല്ലാം ഒരാളുടേതെന്ന് തിരിച്ചറിഞ്ഞത്. കാണാതായവരെ കേന്ദ്രീകരിച്ചും ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്തുമായിരുന്നു ആദ്യ ഘട്ടത്തില്‍ അന്വേഷണം. എന്നാല്‍ ഈ ശരീരഭാഗങ്ങള്‍ ആരുടേതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

28 നും 40 നും ഇടയില്‍ പ്രായമുള്ള ആളാണിതെന്നാണ് ശരീരഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മനസിലായിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളിയാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com