കാമുകി അയച്ചുകൊടുത്ത നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പിലുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു; വൈറലായതോടെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍വിളി; പൊറുതിമുട്ടിയ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍; അറസ്റ്റ്

കാമുകി അയച്ചുകൊടുത്ത നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പിലുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു - വൈറലായതോടെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍വിളി
കാമുകി അയച്ചുകൊടുത്ത നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പിലുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു; വൈറലായതോടെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍വിളി; പൊറുതിമുട്ടിയ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍; അറസ്റ്റ്


കണ്ണൂര്‍: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. കൊല്ലം തഴവയിലെ കെ വി നജീം (27) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സ്വദേശിനിയായ ലാബ് ടെക്‌നീഷ്യയയുടെ പരാതിയിലാണ് അറസ്റ്റ്.

വെല്‍ഡിംഗ് ജോലി ചെയ്യുന്ന നജീം ഫെയ്‌സ്ബുക്കിലൂടെയാണ് ലാബ് ടെക്‌നീഷ്യയായ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു. വാട്‌സ്ആപ്പിലൂടെയുള്ള ചാറ്റിംഗ് പരിധി വിട്ടതോടെ യുവതി നഗ്‌നചിത്രങ്ങളും കാമുകന് അയച്ചുകൊടുത്തു. നിരവധി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ കാമുകന്‍ ഇതെല്ലാം വാട്‌സാപ്പ് വഴി സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു.

ചിത്രങ്ങള്‍ ലഭിച്ചവര്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഇനിയും വേണമെന്നാവശ്യപ്പെട്ട് വിളിക്കാന്‍ തുടങ്ങിയതോടെയാണ് യുവതി സംഭവമറിയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com