ശബരിമല നിയമനിർമ്മാണം നടത്തുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരൻപിള്ള

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന് നി​യ​മ നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പി​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്
ശബരിമല നിയമനിർമ്മാണം നടത്തുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരൻപിള്ള

കാസര്‍കോട്‌: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന് നി​യ​മ നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വാ​ര്‍​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളു​മെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തി​നി​ടെ, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രാ​യ എ​ന്‍​എ​സ്‌എ​സി​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും പി​ള്ള പാ​ര്‍‌​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.​എ​ന്‍​എ​സ്‌എ​സ് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി അ​ല്ലെ​ന്നും അ​തി​നാ​ല്‍ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ല്‍ വി​ശ​ക​ല​ന​ത്തി​ന് ബി​ജെ​പി ത​യാ​റ​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള കൂ​ട്ടി​ച്ചേ​ര്‍​ത്തു.എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പത്തര ലക്ഷം പുതിയ മെമ്പർമാർ സംസ്ഥാനത്തു ബിജെപിയിൽ ചേർന്നതായും ഇവരുടെ വോട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു മികച്ച വിജയം സമ്മാനിക്കുമെന്നും  ശ്രീധരൻപിള്ള പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ അംഗങ്ങൾ പാർട്ടിയിൽ ചേർന്നതു കേരളത്തിൽ നിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ പാർട്ടി അംഗമായത് മഞ്ചേശ്വരത്താണ്. അതിനാൽ അവിടെ വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com