സ്വകാര്യബസില്‍ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രിക ദൃശ്യങ്ങള്‍ പകര്‍ത്തി, അന്വേഷണം

ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി
സ്വകാര്യബസില്‍ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രിക ദൃശ്യങ്ങള്‍ പകര്‍ത്തി, അന്വേഷണം

മലപ്പുറം:തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. ദൃശ്യങ്ങള്‍ പരിശോധിച്ച് സ്വമേധയാ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തിരൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് പതിനഞ്ചു വയസ്സില്‍ താഴെ മാത്രം പ്രായമുളള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അതേബസില്‍ തന്നെ യാത്ര ചെയ്യവേ, ഒരു യാത്രക്കാരിയാണ് രഹസ്യമായി ഇത് ചിത്രീകരിച്ചത്.

ബസിന്റെ മുന്‍ഭാഗത്തെ ഡോറിലെ പടിയില്‍നിന്നാണ് ബാലികയ്ക്കുനേരെ ഇയാള്‍ അതിക്രമം നടത്തിയത്. അമ്മയ്ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. വീഡിയോ ചിത്രീകരിച്ച യുവതി തിരൂര്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സംഭവം പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞെങ്കിലും പരാതി പറഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഭീതിയില്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയാറായിട്ടില്ല. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ യുവതി പൊലീസിന് കൈമാറിയത്.

ദൃശ്യങ്ങള്‍ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനാണ് പൊലീസ് തീരുമാനം. എന്നാല്‍ ബസിനെക്കുറിച്ചും, കണ്ടക്ടറെക്കുറിച്ചും പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com